കാനഡയിലേക്ക് ഈ വാരത്തില്‍ അരമില്യണിലധികം കോവിഡ്-19 വാക്‌സിന്‍ ഡോസുകളെത്തുന്നു; ഫൈസര്‍-ബയോ എന്‍ടെകിന്റെയും മോഡേണയുടെടും 6,40,000 ഡോസുകളെത്തും; മാര്‍ച്ച് അവസാനത്തോടെ നാല് മില്യണ്‍ ഡോസുകള്‍; വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കുന്നു

കാനഡയിലേക്ക് ഈ വാരത്തില്‍ അരമില്യണിലധികം കോവിഡ്-19 വാക്‌സിന്‍ ഡോസുകളെത്തുന്നു; ഫൈസര്‍-ബയോ എന്‍ടെകിന്റെയും മോഡേണയുടെടും  6,40,000 ഡോസുകളെത്തും; മാര്‍ച്ച് അവസാനത്തോടെ നാല് മില്യണ്‍ ഡോസുകള്‍; വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കുന്നു
കാനഡയിലേക്ക് ഈ വാരത്തില്‍ അരമില്യണിലധികം കോവിഡ്-19 വാക്‌സിന്‍ ഡോസുകളെത്തുമെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഫൈസര്‍-ബയോഎന്‍ടെകിന്റെയും മോഡേണയുടെയും 6,40,000 വാക്‌സിന്‍ ഡോസുകളാണ് ഈ വാരത്തില്‍ രാജ്യത്തെത്താന്‍ പോകുന്നത്. കോവിഡിനെതിരെ രാജ്യത്ത് വ്യാപകമായ വാക്‌സിനേഷന്‍ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് മുന്നോടിയായിട്ടാണ് ഇത്തരത്തില്‍ വാക്‌സിന്‍ ഡോസുകളെത്തുന്നത്. ലോകത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍മാരില്‍ നിന്നും ഇത്തരത്തില്‍ വന്‍ തോതില്‍ കോവിഡ് വാക്‌സിനുകളെത്തുന്ന കാര്യം പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി കാനഡയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

ഒരാഴ്ച ഇതുവരെയെത്തിയ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഡോസുകളാണിത്. ഇതിന് മുമ്പ് കഴിഞ്ഞ ആഴ്ച നാല് ലക്ഷത്തിലധികം വാക്‌സിനുകളെത്തിയതായിരുന്നു റെക്കോര്‍ഡ്. അതാണ് ഈ വാരത്തില്‍ തകരാന്‍ പോകുന്നത്. മാര്‍ച്ച് അവസാനത്തോടെ കാനഡയിലേക്ക് നാല് മില്യണോളം ജാബുകളെത്തിക്കുമെന്നാണ് രണ്ട് കമ്പനികളും വാഗ്ദാനം ചെയ്തിരിക്കുന്നത്. മോഡേണയില്‍ നിന്നും ഈ വാരത്തില്‍ കാനഡയിലേക്ക് 1,68,000 വാക്‌സിന്‍ ഡോസുകളാണെത്തുന്നത്.

എല്ലാ മൂന്നാഴ്ച കൂടുമ്പോഴുമാണ് ഈ കമ്പനി കാനഡയിലേക്ക് വാക്‌സിന്‍ ഡോസുകളെയക്കുന്നത്. ഫൈസര്‍ വാക്‌സിനില്‍ നിന്നും വ്യത്യസ്തമായി മോഡേണ വാക്‌സിന്‍ കൂടുതലായും കാനഡയിലെ നോര്‍ത്തേണ്‍ സമൂഹങ്ങളിലേക്കും വിദൂരസ്ഥമായ സമൂഹങ്ങളിലേക്കുമാണെത്തുകയെന്നാണ് റിപ്പോര്‍ട്ട്. മില്യണ്‍ കണക്കിന് കാനഡക്കാര്‍ക്ക് ഈ രണ്ട് കമ്പനികളിലൊന്നിന്റെ വാക്‌സിന്‍ ഉടന്‍ നല്‍കാന്‍ പോകുന്നുവെന്ന വാര്‍ത്ത വെള്ളിയാഴ്ച പുറത്ത് വന്നിരുന്നു.

Other News in this category



4malayalees Recommends