ഓസ്ട്രേലിയയില്‍ പുതിയ തൊഴിലവസരങ്ങളൊരുക്കുന്നതിന് നിര്‍ണായകമായ നീക്കം നടത്തി എന്‍എസ്ഡബ്ല്യൂ രംഗത്തെത്തി. എന്‍എസ്ഡബ്ല്യൂ സര്‍ക്കാര്‍ റിന്യൂവബിള്‍ എനര്‍ജി സെക്ടര്‍ ബോര്‍ഡ് രൂപീകരിച്ചതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച പ്രതീക്ഷ ശക്തമായിരിക്കുന്നത്.സ്റ്റേറ്റിലെ എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍ വരാനിരിക്കുന്ന ദശാബ്ദങ്ങളില്‍ നവീകരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക ജോലികളെയും ഇന്സ്ട്രിയെയും പിന്തുണക്കുന്നതിനുള്ള അവസരങ്ങളൊഴിവാകുന്നത് ഇല്ലാതാക്കുന്നതിനാണ് ഈ നീക്കമെന്നാണ് എന്‍എസ്ഡബ്ല്യൂ എനര്‍ജി മിനിസ്റ്ററായ മാറ്റ് കീന്‍ പറയുന്നത്.
പുതിയ ബോര്‍ഡിന്റെ ചെയര്മാന്മാരായി ഓസ്ട്രേലിയന്‍ വര്‍ക്കേര്‍സ് യൂണിയന് നാഷണല്‍ സെക്രട്ടറി ഡാനിയേല്‍ വാള്‍ട്ടനും പബ്ലിക്ക് ഇന്ററസ്റ്റ് അഡ്വക്കസി സെന്റര്‍ എക്സിക്യൂട്ടീവായ ക്രെയ്ഗ് മെമെറിയുമായിരിക്കും. സര്‍ക്കാര്‍ വിവിധ പ്രൊജക്ടുകളിലേക്ക് നികുതിദായകന്റെ പണം വന്‍ തോതില്‍ ചെലവഴിക്കുന്നുണ്ടൈങ്കിലും ഇത്തരം ഇനീഷ്യേറ്റീവുകളുടെ ഗുണം പ്രാദേശിക മാനുഫാക്ചറിംഗിന് പലപ്പോഴും ലഭിക്കാറില്ലെന്നും പുതിയ ബോര്‍ഡിന്റെ രൂപവല്‍ക്കരണത്തിലൂടെ അതിന് വഴിയൊരുങ്ങുമെന്നുമാണ് ഡാനിയേല്‍ അവകാശപ്പെടുന്നത്.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിച്ചുവെന്നും അതായത് ഓസ്ട്രേലിയക്കാര്‍ക്ക് പുതിയ തൊഴിലവസരങ്ങളേകാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നുവെന്ന് ഇതിലൂടെ പഠിച്ച പാഠങ്ങളിലൊന്നാണെന്നും അതിനനുസരിച്ച നീക്കമാണ് എന്‍എസ്ഡബ്ല്യൂ ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നും ഡാനിയേല്‍ വിശദീകരിക്കുന്നു. അതായത് കോവിഡ് നിരവധി പേരുടെ തൊഴിലുകള്‍ ഇല്ലാതാക്കിയിരിക്കുന്നതിനാല് ഇത്തരത്തില്‍ പുതിയ തൊഴിലവസരങ്ങളേകുന്ന നീക്കങ്ങള്‍ നടത്താന്‍ സ്റ്റേറ്റ് ഗവണ്മെന്റ് പുതിയ ബോര്‍ഡ് രൂപവല്‍ക്കരണത്തിലൂടെ മറ്റ് സ്റ്റേറ്റുകള്‍ക്കും മാതൃകയാവുകയാണെന്നാണ് എന്‍എസ്ഡബ്ല്യൂ സര്‍ക്കാര്‍ പറയുന്നത്.