ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ ഔദ്യോഗികമായി ആരംഭിച്ചു; പ്രധാനമന്ത്രിയടക്കമുള്ള ഉന്നതര്‍ വാക്‌സിനെടുത്തു; അഞ്ച് ഘട്ടങ്ങളിലായി രാജ്യത്തെ വാക്‌സിനേഷന്‍ നടത്തും; ആദ്യം പ്രത്യേക ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരടക്കമുള്ളവര്‍ക്ക് വാക്‌സിന്‍

ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ ഔദ്യോഗികമായി ആരംഭിച്ചു; പ്രധാനമന്ത്രിയടക്കമുള്ള ഉന്നതര്‍ വാക്‌സിനെടുത്തു; അഞ്ച് ഘട്ടങ്ങളിലായി രാജ്യത്തെ വാക്‌സിനേഷന്‍ നടത്തും; ആദ്യം പ്രത്യേക ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരടക്കമുള്ളവര്‍ക്ക് വാക്‌സിന്‍

ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ ഔദ്യോഗികമായി ആരംഭിച്ചു. ഞായറാഴ്ച പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ അടക്കമുള്ള നിരവധി ഉന്നതരാണ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഫൈസര്‍-ബയോ എന്‍ടെക് വാക്‌സിനാണ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് അസ്ട്രാസെനകയുടെ വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വ്യാപകമായി വിതരണം ചെയ്യുന്ന നടപടി ഉടന്‍ ആരംഭിക്കുന്നതാണ്. ആദ്യ ഘട്ടത്തില്‍ ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ അടക്കമുള്ളവര്‍ക്കായിരിക്കും കോവിഡ് വാക്‌സിന്‍ രാജ്യത്ത് നല്‍കുന്നത്.


വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഉത്തരവാദിത്വം ഫെഡറല്‍ സര്‍ക്കാരിനായിരിക്കും. അഞ്ച് ഘട്ടങ്ങളിലായിട്ടായിരിക്കും രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയ നടപ്പിലാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന്‍ ആദ്യം ലഭിക്കുന്നതിന് ഇതിന് അര്‍ഹതയുള്ള ഓരോ കാറ്റഗറിയിലും പെട്ടവര്‍ തങ്ങള്‍ക്ക് ഇതിനുള്ള അര്‍ഹത തെളിയിക്കേണ്ടതാണ്. അതായത് തങ്ങളുടെ ജോലി അല്ലെങ്കില്‍ മെഡിക്കല്‍ സ്റ്റാറ്റസ് തുടങ്ങിയവ ഇതിന്റെ ഭാഗമായി തെളിയിക്കേണ്ടി വരുമെന്നാണ് ഫെഡറല്‍ ഗവണ്‍മെന്റ് പറയുന്നത്.

രാജ്യത്തുള്ള എല്ലാവരെയും ഒക്ടോബറോടെ വാക്‌സിനേഷന് വിധേയമാക്കുമെന്നാണ് ഫെഡറല്‍ ഗവണ്‍മെന്റ് പറയുന്നത്. കോവിഡുമായി സമ്പര്‍ക്കത്തിലാകാന്‍ ഏറ്റവും സാധ്യതയുള്ള വര്‍ക്കര്‍മാര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ഈ ഘട്ടത്തില്‍ ഏയ്ജ്ഡ് കെയര്‍ ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും വാക്‌സിന്‍ നല്‍കും. ക്വാറന്റൈന്‍, ബോര്‍ഡര്‍ സ്റ്റാഫുകള്‍ക്കും ചില പ്രത്യേക ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കും ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും.

എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍, കോവിഡ് 19 വാര്‍ഡുകള്‍, ടെസ്റ്റിംഗ് ഫെസിലിറ്റികള്‍, ജിപി റെസ്പിറേറ്ററി ക്ലിനിക്കുകള്‍, തുടങ്ങിയിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പാരാമെഡ്കിസിനും ലബോറട്ടറി ജീവനക്കാര്‍ക്കും ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും. ഡിസ്എബിലിറ്റി കെയര്‍ ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും ഒന്നാം ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കും. ഫേസ്ബ് 1 ബി എന്ന ഘട്ടത്തില്‍ രാജ്യത്തെ 70 വയസിന് മേലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കും.

മറ്റ് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കും നേരത്തെ മറ്റ് രോഗങ്ങളുള്ളവര്‍ക്കും ഈ ഘട്ടത്തില്‍ വാക്‌സിനേകും. 55 ന് മേല്‍ പ്രായമുള്ള രാജ്യത്തെ തദ്ദേശീയ സമൂഹങ്ങളിലുള്ളവര്‍ക്കും ഇതില്‍ വാക്‌സിന്‍ ലഭിക്കും. കൂടാതെ പോലീസ്, ഡിഫെന്‍സ്, ഫയര്‍ ഒഫീഷ്യലുകള്‍, എമര്‍ജന്‍സി സര്‍വീസസ് വര്‍ക്കര്‍മാര്‍, സ്ലോട്ടര്‍ഹൗസ് ജീവനക്കാര്‍ എന്നിവര്‍ക്കും ഈ ഘട്ടത്തില്‍ വാക്‌സില്‍ ലഭിക്കും. ഫേസ് 2 എ ഘട്ടത്തില്‍ 50 വയസിന് മേലുള്ളവര്‍ക്കും തദ്ദേശീയ സമൂഹങ്ങളില്‍ പെട്ട 18നും 54നും ഇടയില്‍ പ്രായമുളളവര്‍ക്കും ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും.

ഫേസ് 2 ബി ഘട്ടത്തില്‍ ശേഷിക്കുന്ന മുതിര്‍ന്നവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കും.നേരത്തെയുളള ഘട്ടങ്ങളില്‍ വാക്‌സിന്‍ ലഭിക്കാത്തവര്‍ക്കും ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും. ഫേസ് മൂന്ന് ഘട്ടത്തില്‍ രാജ്യത്തെ 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കും. എന്നാല്‍ ഇതിനായി ഹെല്‍ത്ത് കെയര്‍ എക്‌സ്പര്‍ട്ടുകള്‍ ശുപാര്‍ശ ചെയ്തിരിക്കണം. നിലവില്‍ ഫൈസര്‍ വാക്‌സിന്‍ 16ന് മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ നല്‍കുന്നുള്ളൂ.

Other News in this category



4malayalees Recommends