അഡലെയ്ഡിലെ നോര്‍ത്തേണ്‍ സബര്‍ബുകളില്‍ ബുഷ് ഫയര്‍ നിയന്ത്രണാതീതം; നിരവധി വീടുകള്‍ ഭീഷണിയിലായതിനാല്‍ അനേകം പേരെ മാറ്റിപ്പാര്‍പ്പിക്കുന്നു; ഇന്ന് ഉച്ചക്ക് ശേഷം സിഎഎഫ്എസ് വാച്ച് ആന്‍ഡ് ആക്ട് അലേര്‍ട്ട് പ്രഖ്യാപിച്ചു

അഡലെയ്ഡിലെ നോര്‍ത്തേണ്‍ സബര്‍ബുകളില്‍ ബുഷ് ഫയര്‍ നിയന്ത്രണാതീതം; നിരവധി വീടുകള്‍ ഭീഷണിയിലായതിനാല്‍ അനേകം പേരെ മാറ്റിപ്പാര്‍പ്പിക്കുന്നു; ഇന്ന് ഉച്ചക്ക് ശേഷം സിഎഎഫ്എസ്  വാച്ച് ആന്‍ഡ് ആക്ട് അലേര്‍ട്ട് പ്രഖ്യാപിച്ചു
കടുത്ത ബുഷ് ഫയര്‍ അഡലെയ്ഡിലെ നോര്‍ത്തേണ്‍ സബര്‍ബുകളിലെ നിരവധി വീടുകള്‍ക്ക് കടുത്ത ഭീഷണിയുയര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. തീ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് അഗ്നിപ്രദേശങ്ങളില്‍ നിന്നും അകന്ന് നില്‍ക്കണമെന്ന് പ്രദേശവാസികള്‍ക്ക് കടുത്ത മുന്നറിയിപ്പേകി ഫയര്‍ഫൈറ്റര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്.തിരക്കേറിയ റോഡുകളില്‍ ബുഷ് ഫയറിനെ തുടര്‍ന്നുണ്ടായ കട്ടിയേറിയ പുക തങ്ങി നില്‍ക്കുന്നത് കടുത്ത ബുദ്ധിമുട്ടുകളും ഗതാഗതതടസങ്ങളുമുണ്ടാക്കുന്നുണ്ട്.

അഡലെയ്ഡിലെ ബോളിവാറിലാണ് ബുഷ് ഫയര്‍ നിയന്ത്രണാതീതമായി കടുത്ത ബുദ്ധിമുട്ടുകളുണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സിഎഎഫ്എസ് തിങ്കളാഴ്ച ഉച്ചക്ക് ശേഷം നോര്‍ത്തേണ്‍ കണക്ടറിനടുത്തുള്ള ഈ ബോളിവാറിലേക്ക് ഒരു വാച്ച് ആന്‍ഡ് ആക്ട് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഈ ബുഷ് ഫയര്‍ കടുത്ത അപകടഭീഷണിയുയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ ഇപ്പോള്‍ സത്വര നടപടികളെടുക്കണമെന്നും മുന്‍കരുതലെടുക്കണമെന്നും ഈ അലേര്‍ട്ടിലൂടെ സിഎഫ്എസ് മുന്നറിയിപ്പേകുന്നു.

ബുഷ് ഫയറിനെ നേരിടാന്‍ ഒരുങ്ങാത്തവര്‍ ഇപ്പോള്‍ തന്നെ വീടുകളില്‍ നിന്നും മാറി സുരക്ഷിതമായ ഇടങ്ങളിലേക്ക് പോകണമെന്നാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. നിലവില്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് നീങ്ങാന്‍ റോഡുകളിലൂടെ സാധിക്കുമെന്നും കുറച്ച് കഴിഞ്ഞാല്‍ സ്ഥിതിഗതികള്‍ ഗുരുതരമായി അതിന് പോലും സാധിച്ചേക്കില്ലെന്നും പ്രസ്തുത അലേര്‍ട്ട് മുന്നറിയിപ്പേകുന്നു. നിയന്ത്രണാതീതമായ ബുഷ് ഫയര്‍ കിഴക്ക് ദിശയിലാണ് പടര്‍ന്ന് പിടിക്കുന്നതെന്നും ഇത് പ്രിന്‍സ്സ് ഹൈവേ, പാരലോവി എന്നിവിടങ്ങളിലേക്ക് കടുത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Other News in this category



4malayalees Recommends