പഞ്ചായത്തംഗത്തിന്റെ അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര ; തല റോഡില്‍ വീണതോടെ സംഭവം പുറത്തായി ; ഞെട്ടിക്കുന്ന സംഭവം തമിഴ്‌നാട്ടില്‍

പഞ്ചായത്തംഗത്തിന്റെ അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര ; തല റോഡില്‍ വീണതോടെ സംഭവം പുറത്തായി ; ഞെട്ടിക്കുന്ന സംഭവം തമിഴ്‌നാട്ടില്‍
പഞ്ചായത്തംഗത്തിന്റെ അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് ഞെട്ടിപ്പിയ്ക്കുന്ന സംഭവം നടന്നത്. അലങ്കാട് ഗ്രാമ പഞ്ചായത്ത് അംഗമായ രാജേഷ് ( 34) ആണ് കൊല്ലപ്പെട്ടത്. അക്രമികള്‍ ബൈക്കില്‍ പോകുന്നതിനിടയില്‍ അറുത്തെടുത്ത തല നടുറോഡില്‍ വീണതോടെയാണ് ഞെട്ടിയ്ക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.

തിരുവാരൂര്‍ ജില്ലയിലെ മുത്തുപ്പേട്ടൈക്കു സമീപത്തെ അലങ്കാനാട് റോഡിലൂടെ രാവിലെ പോയവരാണ് ഈ നടുക്കുന്ന കാഴ്ച കണ്ടത്. അറുത്തെടുത്ത ചോര ഇറ്റ് വീഴുന്ന മനുഷ്യന്റെ തല നടുറോഡില്‍ കിടക്കുന്നു. ഇരുചക്രവാഹനത്തില്‍ പോയവരില്‍ നിന്ന് താഴെ വീണതാണ് തലയെന്നറിഞ്ഞപ്പോള്‍ ഞെട്ടല്‍ വീണ്ടും കൂടി. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് രാജേഷാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് നടന്ന തിരച്ചിലില്‍ സമീപത്തെ കയര്‍ ഫാക്ടറിയില്‍ നിന്ന് രാജേഷിന്റെ തലയില്ലാത്ത മൃതദേഹവും കണ്ടെത്തി.

രാവിലെ വീട്ടില്‍ നിന്നും പഞ്ചായത്ത് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു രാജേഷ്. അക്രമി സംഘം രാജേഷിനെ പിടികൂടി കയര്‍ ഫാക്ടറിയില്‍ എത്തിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊലപാതകം, കൊലപാതക ശ്രമം, വീടുകയറി ആക്രമണം അടക്കം നിരവധി കേസുകള്‍ പ്രദേശത്തെ ഗുണ്ടാസംഘത്തില്‍ സജീവ അംഗമായ രാജേഷിന്റെ പേരിലുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. പിന്നീട് അണ്ണാ ഡിഎംകെയില്‍ ചേരുകയായിരുന്നു. പ്രതികളെ പൊലീസ് തിരയുകയാണ്.


Other News in this category4malayalees Recommends