പ്രസവ വേദനയില്‍ പുളഞ്ഞ യുവതിയ്ക്ക് പ്രേത ബാധയെന്ന പേരില്‍ വീട്ടില്‍ മന്ത്രവാദം നടത്തി ; 23 കാരിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു ; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തു

പ്രസവ വേദനയില്‍ പുളഞ്ഞ യുവതിയ്ക്ക് പ്രേത ബാധയെന്ന പേരില്‍ വീട്ടില്‍ മന്ത്രവാദം നടത്തി ; 23 കാരിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു ; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തു
ഭര്‍തൃവീട്ടുകാരുടെ അന്ധവിശ്വാസം മൂലം എട്ടുമാസം ഗര്‍ഭിണിയായ യുവതിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ജീവന്‍ നഷ്ടമായി. മഹാരാഷ്ട്രയിലെ പൂനെയിലാണ് ദിപാലി ബിഡ്കര്‍ എന്ന ഇരുപത്തി മൂന്നുകാരിയായ യുവതി ദാരുണമായി മരണപ്പെട്ടത്. ലോണാവാലയിലെ ഷിലിമില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

പ്രസവവേദനയില്‍ പുളഞ്ഞ യുവതിക്ക് പ്രേതബാധയെന്നാരോപിച്ച് ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍ തന്നെ ചില കര്‍മ്മങ്ങള്‍ നടത്തുകയായിരുന്നു. ചികിത്സ ലഭിക്കാന്‍ വൈകിയതോടെ അമ്മയും കുഞ്ഞും മരണത്തിന് മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും വീട്ടുകാരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ദിപാലിയുടെ ഭര്‍ത്താവ് മഹേഷ് ബിഡ്കര്‍, മാതാപിതാക്കള്‍, ഭര്‍തൃസഹോദരന്‍, സഹോദര ഭാര്യ എന്നിവര്‍ക്കെതിരെയാണ് കേസ്. ദുര്‍മന്ത്രവാദം അടക്കമുള്ള ദുരാചാരങ്ങള്‍ തടയിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ബ്ലാക്ക് മാജിക് ആക്ട് 2013 അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

'എട്ടു മാസം ഗര്‍ഭിണി ആയിരുന്നു ദിപാലി ബിഡ്കര്‍. ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിന് ഇവര്‍ക്ക് പ്രസവ വേദന തുടങ്ങി. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ തയ്യാറാകാതെ ഭര്‍ത്താവും വീട്ടുകാരും വീട്ടില്‍ തന്നെ ചില പൂജാ കര്‍മ്മങ്ങള്‍ നടത്തുകയായിരുന്നു' പൊലീസ് പറഞ്ഞു.

വിവരം അറിഞ്ഞ് ദിപാലിയുടെ വീട്ടുകാര്‍ സ്ഥലത്തെത്തിയെങ്കിലും ഭര്‍ത്താവും കുടുംബവും ഇവരെയും തടഞ്ഞു. യുവതി ഏതോ അദൃശ്യ ശക്തിയുടെ പിടിയിലാണെന്നും മന്ത്രവാദിയുടെ സഹായത്തോടെ അതിനെ എത്രയും വേഗം ഒഴിപ്പിക്കണമെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. ദിപാലിയുടെ വീട്ടുകാര്‍ ഇടപെട്ട് യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിയിരുന്നു. അമ്മയും കുഞ്ഞും മരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കുടുംബം അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന അന്ധശ്രദ്ധ നിര്‍മുലന്‍ സമിതിയുമായി ബന്ധപ്പെട്ടു. ഇവരുടെ ഇടപെടലിനെ തുടര്‍ന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.


Other News in this category4malayalees Recommends