ഇവര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കില്ലന്നേ ; വിവാദത്തിന് മറുപടിയുമായി ടിനി ടോം

ഇവര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കില്ലന്നേ ; വിവാദത്തിന് മറുപടിയുമായി ടിനി ടോം
കഴിഞ്ഞ ദിവസം അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തെത്തുടര്‍ന്നുണ്ടായ സീറ്റ് വിവാദത്തെക്കുറിച്ച് നടന്‍ ടിനി ടോം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച പോസ്റ്റ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 'ആര്‍ക്കും സീറ്റ് ഇല്ല, ലാലേട്ടനു പോലും'–ഇങ്ങനെയായിരുന്നു ടിനി ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പ്.

ഇപ്പോഴിതാ ഇപ്പോഴിതാ വിഷയത്തില്‍ സമാനമായ ഫോട്ടോയുമായി ടിനി ടോം വീണ്ടും എത്തിയിരിക്കുന്നു. കാണികളുടെ മുന്‍നിരയിലെ ഹൈബി ഈഡനും പ്രിയദര്‍ശനും ഒപ്പം ടിനി ഇരിക്കുന്നൊരു ചിത്രം.

ഇതില്‍ അവരുടെ പുറകിലായി നില്‍ക്കുന്ന രചന, ഹണി റോസ്, ശ്വേത എന്നിവരെയും കാണാം. 'ഇവര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കില്ലെന്നെ'–എന്നായിരുന്നു ഈ ചിത്രത്തിന് നടന്‍ നല്‍കിയ അടിക്കുറിപ്പ്.

Other News in this category4malayalees Recommends