ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തമിഴ് റീമേക്കില്‍ ഐശ്വര്യ രാജേഷ് നായികയായേക്കും

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തമിഴ് റീമേക്കില്‍ ഐശ്വര്യ രാജേഷ് നായികയായേക്കും
ഏറെ ചര്‍ച്ച ചെയ്ത ചിത്രമായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യുമെന്ന് ഈയിടെ പ്രഖ്യാപിച്ചിരുന്നു. തമിഴ് റീമേക്കില്‍ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷ് ആണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ്, തെലുങ്ക് റീമേക്ക് റൈറ്റ്‌സുകളും കണ്ണന്‍ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരേസമയം രണ്ട് ഭാഷകളിലും ചിത്രം സംവിധാനം ചെയ്യും. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ വളരെയധികം സ്വാധീനിച്ചെന്നും അദ്ദേഹം പറയുന്നു.

Other News in this category



4malayalees Recommends