കാനഡയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകും; ഉയ്ഗുര്‍ മുസ്ലീങ്ങളെ ചൈന വംശഹത്യക്ക് വിധേയമാക്കുന്നതിനെതിരെ ഡിക്ലറേഷന്‍ പാസാക്കി കാനഡ; ബീജിംഗിനെതിരെ കടുത്ത നിലപാടെടുക്കാന്‍ ട്രൂഡോയ്ക്ക് മേല്‍ സമ്മര്‍ദം രൂക്ഷം

കാനഡയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകും; ഉയ്ഗുര്‍ മുസ്ലീങ്ങളെ ചൈന വംശഹത്യക്ക് വിധേയമാക്കുന്നതിനെതിരെ ഡിക്ലറേഷന്‍ പാസാക്കി കാനഡ; ബീജിംഗിനെതിരെ കടുത്ത നിലപാടെടുക്കാന്‍ ട്രൂഡോയ്ക്ക് മേല്‍ സമ്മര്‍ദം രൂക്ഷം
ഉയ്ഗുര്‍ മുസ്ലീം ന്യൂനപക്ഷത്തെ വംശഹത്യക്ക് വിധേയമാക്കുന്ന ചൈനയുടെ നടപടിക്കെതിരെ കാനഡ ശക്തമായി രംഗത്തെത്തുന്നു. ഇതിനെ തുടര്‍ന്ന് ചൈനയോടെ നയതന്ത്ര നിലപാടുകള്‍ കടുപ്പിക്കാനുളള പ്രമേയം കാനഡ പാസാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ബീജിംഗിനെതിരായ നിലപാട് കടുപ്പിക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് മേല്‍ സമ്മര്‍ദമേറി വരുകയുമാണ്. തിങ്കളാഴ്ച കാനഡയിലെ ലോ മേക്കര്‍മാര്‍ ഒരു ഡിക്ലറേഷന് അംഗീകാരം നല്‍കിയിട്ടുണ്ട്.

പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന നിലവില്‍ ഉയ്ഗുര്‍ മുസ്ലീങ്ങള്‍ക്കെതിരെ നടത്തുന്ന വംശഹത്യയോട് യോജിക്കാനാവില്ലെന്നാണീ ഡിക്ലറേഷന്‍ മുന്നറിയിപ്പേകുന്നത്. ഈ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ട്രൂഡോ ചൈനക്കെതിരെ കടുത്ത നിലപാടെടുക്കേണ്ടി വരുമെന്ന ശക്തമായ സൂചനയേകുന്ന ഡിക്ലറേഷനാണിത്. 1970ല്‍ ചൈനയും കാനഡയും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ നിലവില്‍ വന്നതിന് ശേഷം മറ്റ് പലവിധ കാരണങ്ങളാല്‍ അത് ഏറ്റവും വഷളായ അവസ്ഥയാണിപ്പോഴുള്ളത്.

ഉയ്ഗുര്‍ വിഷയത്തില്‍ കാനഡ കടുത്ത നിലപാട് ചൈനക്കെതിരായി എടുത്താല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്ന ആശങ്ക ശക്തമാണ്. 2018ല്‍ ചൈനീസ് കമ്പനിയായ ഹുവായ് ടെക്‌നോളജീസ് കമ്പനി ലിമിറ്റഡിന്റെ വാന്‍കൂവറിലെ എക്‌സിക്യൂട്ടീവിനെ യുഎസിന്റെ എക്‌സ്ട്രാഡിഷന്‍ റിക്വസ്റ്റിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തതിന്റെ ഫലമായിട്ടായിരുന്നു സമീപകാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നത്.

ഇതിന് പ്രതികാരമായി രണ്ട് കാനഡക്കാരെ ചൈനീസ് അധികൃതര്‍ നാഷണല്‍ സെക്യൂരിറ്റി ചാര്‍ജുകള്‍ ചുമത്തി ജയിലിലിട്ടതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.എന്നാല്‍ ചൈനക്കെതിരെ ഉയ്ഗുര്‍ വിഷയത്തില്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ ട്രൂഡോ ഇതുവരെ തയ്യാറായിരുന്നില്ല. എന്നാല്‍ അത്തരമൊരു സമീപനം ഇനി വിലപ്പോവില്ലെന്ന താക്കീതാണ് ഓപ്പോസിഷന്‍ കണ്‍സര്‍വേറ്റീവ് മെമ്പറായ മൈക്കല്‍ ചോന്‍ഗ് നല്‍കിയിരിക്കുന്നത്.

Other News in this category



4malayalees Recommends