ഓസ്‌ട്രേലിയയും ഫേസ്ബുക്കും തമ്മിലുള്ള സംഘര്‍ഷത്തിന് പരിഹാരമായി; ഇരുപക്ഷവുമുണ്ടാക്കിയ കരാര്‍ പ്രകാരം ഫേസ്ബുക്ക് ഓസ്‌ട്രേലിയന്‍ ന്യൂസുകള്‍ ഉപയോഗിക്കുന്നതിന് പ്രാദേശിക മാധ്യമങ്ങള്‍ക്ക് പണം നല്‍കും; ഓസ്‌ട്രേലിയന്‍ ന്യൂസ് ഫീഡ് പുനസ്ഥാപിച്ച് ടെക് ഭീമന്‍

ഓസ്‌ട്രേലിയയും ഫേസ്ബുക്കും തമ്മിലുള്ള സംഘര്‍ഷത്തിന് പരിഹാരമായി; ഇരുപക്ഷവുമുണ്ടാക്കിയ കരാര്‍ പ്രകാരം ഫേസ്ബുക്ക് ഓസ്‌ട്രേലിയന്‍ ന്യൂസുകള്‍ ഉപയോഗിക്കുന്നതിന് പ്രാദേശിക മാധ്യമങ്ങള്‍ക്ക് പണം നല്‍കും; ഓസ്‌ട്രേലിയന്‍ ന്യൂസ് ഫീഡ് പുനസ്ഥാപിച്ച് ടെക് ഭീമന്‍

ഓസ്‌ട്രേലിയയില്‍ ഏര്‍പ്പെടുത്തിയിരുന്ന തങ്ങളുടെ ന്യൂസ് ഫീഡ് നിരോധനം ഫേസ്ബുക്ക് പിന്‍വലിച്ചു. ഫെഡറല്‍ ഗവണ്‍മെന്റുമായുണ്ടാക്കിയ ഡീല്‍ പ്രകാരമാണ് ഓസ്‌ട്രേലിയ ന്യൂസ് ഫീഡ് ഫേസ്ബുക്ക് പുനസ്ഥാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ദിവസങ്ങളായി ഇരുപക്ഷവും തമ്മിലുണ്ടായിരുന്ന പ്രതികാരാത്മകമായ വടംവലിക്ക് ട്രഷറര്‍ ജോഷ് ഫ്രൈഡെന്‍ബെര്‍ഗും ഫേസ്ബുക്കും തമ്മിലുണ്ടാക്കിയ നിയമപ്രകാരമുള്ള ഒത്ത് തീര്‍പ്പിലൂടെയാണ് പരിഹാരമുണ്ടായിരിക്കുന്നത്.


ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളെ തങ്ങളുടെ വാര്‍ത്താ ഉറവിടങ്ങളായി ഉപയോഗിക്കുന്നതിന് ഫേസ്ബുക്കും ഗൂഗിളും പണം നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം ഫെഡറല്‍ സര്‍ക്കാര്‍ പാസാക്കാനൊരുങ്ങിയതിനെ തുടര്‍ന്നായിരുന്നു ഫേസ്ബുക്ക് തങ്ങളുടെ ന്യൂസ് ഫീഡ് ഓസ്ട്രലിയയില്‍ ബ്ലോക്ക് ചെയ്തിരുന്നത്. പുതിയ കരാര്‍ പ്രകാരം തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെടുന്ന ഓസ്‌ട്രേലിയന്‍ മാധ്യമ ന്യൂസുകള്‍ക്ക് പണം നല്‍കാന്‍ ഫേസ്ബുക്ക് സമ്മതിച്ചിട്ടുണ്ട്.

ഇത് പ്രകാരം ഫേസ്ബുക്കും ഗൂഗിളും പ്രതിസന്ധികള്‍ നേരിടുന്ന ഓസ്‌ട്രേലിയയിലെ ലോക്കല്‍ ന്യൂസ് സെക്ടറിന് മില്യണ്‍ കണക്കിന് ഡോളറുകളായിരിക്കും നല്‍കേണ്ടി വരുന്നത്. ഇതിനെ തുടര്‍ന്ന് ലോകത്തിലെ മറ്റ് രാജ്യങ്ങളും ഓസ്‌ട്രേലിയയെ പിന്തുടര്‍ന്ന് ഇത്തരം നിയമം നിര്‍മിക്കുമെന്നും തല്‍ഫലമായി ടെക് ഭീമന്‍മാര്‍ ആ രാജ്യങ്ങള്‍ക്കും പണം നല്‍കാന്‍ നിര്‍ബന്ധിതമാകുമെന്നുമുള്ള ആശങ്കയും ശക്തമാണ്. ഇത് അവയ്ക്ക് വന്‍ സാമ്പത്തിക ബാധ്യതയായിരിക്കും വരുത്തി വയ്ക്കുകയെന്ന ഉത്കണ്ഠയുമേറിയിട്ടുണ്ട്.

Other News in this category



4malayalees Recommends