ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ കരാറിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ അറിവുണ്ടായിരെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ബി.ജെ.പി സിംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ക്ക് കരാറിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. പ്രശാന്തും ചെന്നിത്തലയുമായുള്ള ബന്ധം എല്ലാവര്ക്കും അറിയാം.
അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വെച്ചത്. കൊള്ളമുതല്‍ പങ്കുവെച്ചതില്‍ തര്‍ക്കം ഉടലെടുത്തോ എന്ന സംശയം ബലപ്പെടുകയാണെന്നും സുല്‍ത്താന്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന് പറഞ്ഞു.
ബഫര്‍സോണ്‍ വിഷയത്തില്‍ ഇരു മുന്നണികളും വയനാട്ടുകാരെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രന് കൂട്ടിചേര്‍ത്തു. വയനാടിന്റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ രാഹുല്‍ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.