ജിറാഫിനെ വെടിവച്ചു കൊന്ന് ചോര കിനിയുന്ന ഹൃദയം കയ്യിലേന്തി യുവതി ; പ്രണയ ദിന സമ്മാനമെന്ന് തലക്കെട്ടോടെ ചിത്രം പങ്കുവച്ച യുവതിയ്‌ക്കെതിരെ വിമര്‍ശനം

ജിറാഫിനെ വെടിവച്ചു കൊന്ന് ചോര കിനിയുന്ന ഹൃദയം കയ്യിലേന്തി യുവതി ; പ്രണയ ദിന സമ്മാനമെന്ന് തലക്കെട്ടോടെ ചിത്രം പങ്കുവച്ച യുവതിയ്‌ക്കെതിരെ വിമര്‍ശനം
കാട്ടില്‍ കയറി ജിറാഫിനെ വേട്ടയാടി കൊന്ന ശേഷം അതിന്റെ ഹൃദയം കയ്യിലേന്തി ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് വേട്ടക്കാരി. പ്രണയ ദിന സമ്മാനമെന്ന തലക്കെട്ടോടെ ചിത്രം പങ്കിട്ടു.ദക്ഷിണാഫ്രിക്കയിലെ ട്രോഫി ഹണ്ടറായ മെരിലിസ് ഫാന്‍ഡെര്‍ മാര്‍വെയാണ് വിവാദത്തിലായത്.

17 മാസം പ്രായം വരുന്ന ജിറാഫിനെയാണ് ഇവര്‍ വെടിവച്ചു കൊന്നത്. പിന്നീട് ശരീരം തുരന്ന് അതിന്റെ ഹൃദയം പുറത്തെടുത്തു. ചോര കിനിയുന്ന ഹൃദയം കയ്യിലേന്തിയാണ് ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഫെബ്രുവരി 14നായിരുന്നു വേട്ട. ജിറാഫിന്റെ ഹൃദയം എത്ര വലുതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നും ഇവര്‍ ചോദിക്കുന്നു.

ചെറുപ്പം മുതലേ വേട്ട ഇഷ്ടപ്പെടുന്ന 32 കാരി ഇതിനകം ആന, സിംഹം ,പുള്ളിപുലി അടക്കം 500 ഓളം മൃഗങ്ങളെ കൊന്നിട്ടുണ്ടെന്നും അവകാശപ്പെടുന്നു. വലിയ സ്വപ്നമായിരുന്നു ജിറാഫ് വേട്ടയെന്നും സഹായം ചെയ്തു തന്നത് ഭര്‍ത്താവാണെന്നും ഇവര്‍ പറയുന്നു.

ചിത്രം പുറത്തുവന്നതോടെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

Other News in this category4malayalees Recommends