അറബ് ലോകത്തെ ആദ്യ ചൊവ്വാദൗത്യത്തിന് ചുക്കാന്‍ പിടിച്ചവര്‍ക്ക് രാജ്യത്തിന്റെ ആദരം

അറബ് ലോകത്തെ ആദ്യ ചൊവ്വാദൗത്യത്തിന് ചുക്കാന്‍ പിടിച്ചവര്‍ക്ക് രാജ്യത്തിന്റെ ആദരം
അറബ് ലോകത്തെ ആദ്യ ചൊവ്വാദൗത്യത്തിന് ചുക്കാന്‍ പിടിച്ചവര്‍ക്ക് രാജ്യത്തിന്റെ ആദരം.ബാബ് അല്‍ ഷംസില്‍ നടന്ന ചടങ്ങില്‍ 200ഓളം എന്‍ജിനീയര്‍മാരെ ആദരിച്ചു. രാജ്യത്തിന്റെ വികസനത്തിന്റെ രഹസ്യം ഇത്തരം പ്രതിഭകളാണെന്ന് ആദരിക്കല്‍ ചടങ്ങില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അഭിപ്രായപ്പെട്ടു.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നെഹ്യാന്‍, ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എന്നിവരും സന്നിഹിതരായിരുന്നു.

അടുത്ത 50 വര്‍ഷത്തേക്കുള്ള യു.എ.ഇയുടെ യാത്രയില്‍ നിര്‍ണായകമാണ് ഈ നേട്ടമെന്ന് നേതാക്കള്‍ വ്യക്തമാക്കി.ഹോപ്പ് പ്രോബ് ടീം നമ്മുടെ രാജ്യത്തിെന്റ സമ്പത്താണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പ്രതികരിച്ചു

Other News in this category



4malayalees Recommends