ആത്മഹത്യയ്ക്കായി ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി; അറിയാതെ കഴിച്ച അഞ്ചുവയസുള്ള മകനും സഹോദരിയും മരിച്ചു, യുവതി അറസ്റ്റില്‍

ആത്മഹത്യയ്ക്കായി ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി; അറിയാതെ കഴിച്ച അഞ്ചുവയസുള്ള മകനും സഹോദരിയും മരിച്ചു, യുവതി അറസ്റ്റില്‍
ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തിയത് അറിയാതെ കഴിച്ചു കുട്ടികള്‍ മരിച്ച സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശി വര്‍ഷയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.

ആത്മഹത്യ ചെയ്യുന്നതിനായി വര്‍ഷ എലിവിഷം ചേര്‍ത്ത ഐസ്‌ക്രീം കഴിക്കുകയും അസ്വസ്ഥത തോന്നി വിശ്രമിക്കാനായി മുറിയില്‍ പോയി ഉറങ്ങുകയും ചെയ്തു. ഈ സമയത്ത് അഞ്ച് വയസ്സുള്ള മകന്‍ അദ്വൈത്, രണ്ട് വയസ്സുള്ള സഹോദരന്‍, വര്‍ഷയുടെ സഹോദരി ദൃശ്യ എന്നിവര്‍ മേശപ്പുറത്ത് വെച്ച ഐസ്‌ക്രീം എടുത്ത് കഴിക്കുകയായിരുന്നു.

ഇതിനു പിന്നാലെ ഇവര്‍ ഹോട്ടലില്‍ നിന്നു വാങ്ങിയ ബിരിയാണിയും കഴിച്ചു. രാത്രിയോടെ അദ്വൈത് ഛര്‍ദിക്കാന്‍ തുടങ്ങി. എലിവിഷം കഴിച്ച് പ്രശ്‌നമൊന്നും തോന്നാത്തതിനാല്‍ വര്‍ഷ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. കുട്ടി ഛര്‍ദ്ദിച്ചത് ബിരിയാണി കഴിച്ചിട്ടാണെന്ന് വീട്ടുകാരും വിചാരിച്ചു. ഛര്‍ദ്ദി രൂക്ഷമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അദ്വൈത് പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. അന്നു വൈകിട്ട് തന്നെ ആശുപത്രിയില്‍ എത്തിച്ച ദൃശ്യ ഇന്നാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.


Other News in this category4malayalees Recommends