കെ എം മാണിയുടെ പൂര്‍ണ്ണകായ പ്രതിമ സ്റ്റേജില്‍ നിന്ന് തള്ളിത്താഴെയിട്ട് ബഹു. സ്പീക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും, ; പരിഹാസവുമായി വി ടി ബല്‍റാം

കെ എം മാണിയുടെ പൂര്‍ണ്ണകായ പ്രതിമ സ്റ്റേജില്‍ നിന്ന് തള്ളിത്താഴെയിട്ട് ബഹു. സ്പീക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും, ; പരിഹാസവുമായി വി ടി ബല്‍റാം
അന്തരിച്ച കെ.എം. മാണിയുടെ പൂര്‍ണകായ പ്രതിമ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനാച്ഛാദനം ചെയ്യാനിരിക്കെ പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം. 'പൂര്‍ണ്ണകായ പ്രതിമ സ്റ്റേജില്‍ നിന്ന് തള്ളിത്താഴെയിട്ട് ബഹു. സ്പീക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും,' എന്ന് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

യു.ഡി.എഫ് ഭരണകാലത്ത് ബാര്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കെ.എം മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ നിയമസഭയില്‍ എല്‍ഡിഎഫ് നേതാക്കള്‍ നടത്തിയ അക്രമത്തില്‍ ശ്രീരാമകൃഷ്ണന്‍ സ്പീക്കറിന്റെ ഇരിപ്പിടം തള്ളിത്താഴെയിടാന്‍ ഒരുങ്ങുന്നതിന്റെ ചിത്രവും പങ്കിട്ടാണ് ബല്‍റാമിന്റെ പോസ്റ്റ്.

പാലാ കൊട്ടാരമറ്റത്ത് ബസ് ടെര്‍മിനലിന്റെ വിശാലമായ കവാടത്തിന് ഓരം ചേര്‍ന്നാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് മാണിയുടെ പ്രതിമ സ്ഥാപിക്കപ്പെടുന്നത്. കേരള യൂത്ത്ഫ്രണ്ടിന്റെയും, കെ.എം.മാണി ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലാണ് എട്ടരയടിയോളം ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത്. സിമന്റും മാര്‍ബിള്‍ മിശ്രിതവും ചേര്‍ത്താണ് പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്. യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ്.കെ മാണിയും ചടങ്ങില്‍ സന്നിഹിതനായിരിക്കും.



Other News in this category



4malayalees Recommends