യുഎസില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്ന നടപടികള്‍ക്കുള്ള ബൈഡന്റെ 100 ദിന മൊറട്ടോറിയം നിരോധിച്ച് ഫെഡറല്‍ ജഡ്ജ് ; ഇത് ഫെഡറല്‍ നിയമത്തിന് എതിരാണെന്ന് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ഡ്രൂ ടിപ്ടന്റെ ഉത്തരവ്; കുടിയേറ്റക്കാര്‍ക്ക് ദുഖവാര്‍ത്ത

യുഎസില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്ന നടപടികള്‍ക്കുള്ള ബൈഡന്റെ 100 ദിന മൊറട്ടോറിയം നിരോധിച്ച് ഫെഡറല്‍ ജഡ്ജ് ; ഇത് ഫെഡറല്‍ നിയമത്തിന് എതിരാണെന്ന് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ഡ്രൂ ടിപ്ടന്റെ ഉത്തരവ്; കുടിയേറ്റക്കാര്‍ക്ക് ദുഖവാര്‍ത്ത
യുഎസില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്ന നടപടികള്‍ക്ക് ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ 100 ദിവസത്തെ മൊറട്ടോറിയത്തിന് നിരോധനം ഏര്‍പ്പെടുത്തി ഒരു ഫെഡറല്‍ ജഡ്ജ് രംഗത്തെത്തി. യുഎസ് ഡിസ്ട്രിക്ട് ജഡ്ജായ ഡ്രൂ ടിപ്ടണാണ് ഈ നിരോധനവുമായി രംഗത്തെത്തിയിരിക്കുന്നത്. ടെക്‌സാസ് ആണ് ഇത് സംബന്ധിച്ച് പ്രീലിമിനറി ഇന്‍ജെക്ഷന്‍ കോടതിയില്‍ നിന്നും നേടിയെടുത്തിരിക്കുന്നത്.

ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന മൊറട്ടേറിയം ഫെഡറല്‍ നിയമലംഘനമാണെന്നും ഇത് സ്റ്റേറ്റിന് അധിക ചെലവുണ്ടാക്കുന്നുവെന്നുമാണ് ടെക്‌സാസ് വാദിച്ചിരിക്കുന്നത്. ട്രംപ് ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരുന്ന ഡിപ്പോര്‍ഷനുകള്‍ക്ക് 100 ദിവസത്തെ മൊറട്ടേറിയം ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു. ട്രംപ് നടപ്പിലാക്കിയിരുന്ന ദ്രോഹപരവും വിവാദപരവുമായ കുടിയേറ്റ നിയമങ്ങള്‍ പുനരവലോകനം ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ മൊറട്ടേറിയം ഏര്‍പ്പെടുത്തിയിരുന്നത്.

നിര്‍ണായകമായ ഇമിഗ്രേഷന്‍ ബില്‍ അവതരിപ്പിക്കുമെന്ന് ബൈഡന്‍ അധികാരമേറ്റെടുത്തയുടന്‍ പ്രഖ്യാപിച്ചിരുന്നു. യുഎസില്‍ ജീവിക്കുന്ന 11 മില്യണോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ നിയമാനുസൃതമാക്കുന്ന ബില്ലാണിത്. ബൈഡന്റെ മൊറട്ടേറിയം ഫഡറല്‍ നിയമത്തിന് എതിരാണെന്ന് ജനുവരി 26നായിരുന്നു ട്രംപ് നിയമിച്ചിരുന്ന ജഡ്ജായ ടിപ്ടണ്‍ ആദ്യം ഉത്തരവിട്ടിരുന്നത്. ഡിപ്പോര്‍ഷനുകള്‍ക്ക് മൊറട്ടേറിയം ഏര്‍പ്പെടുത്തിയതിനെ കോടതിയില്‍ ന്യായീകരിക്കാന്‍ ബൈഡന്‍ ഭരണകൂടം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ടിപ്ടണ്‍ ഇതിനെതിരെ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends