കാനഡയിലേക്ക് വരുന്ന എല്ലാ ഇന്റര്‍നാഷണല്‍ യാത്രക്കാരും കോവിഡ് 19 ടെസ്‌റ്റെടുക്കണമെന്നത് പ്രാബല്യത്തില്‍; കര്‍ക്കശമായ നിയമം ഫെബ്രുവരി 22 മുതല്‍ നിലവില്‍ ; വരുന്നതിന് 72 മണിക്കൂറുകള്‍ക്കുള്ളില്‍ പിസിആര്‍ അല്ലെങ്കില്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റെടുക്കണം

കാനഡയിലേക്ക് വരുന്ന എല്ലാ ഇന്റര്‍നാഷണല്‍ യാത്രക്കാരും കോവിഡ് 19 ടെസ്‌റ്റെടുക്കണമെന്നത് പ്രാബല്യത്തില്‍;  കര്‍ക്കശമായ നിയമം ഫെബ്രുവരി 22 മുതല്‍ നിലവില്‍ ; വരുന്നതിന് 72 മണിക്കൂറുകള്‍ക്കുള്ളില്‍ പിസിആര്‍ അല്ലെങ്കില്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റെടുക്കണം
കാനഡയിലേക്ക് വരുന്ന എല്ലാ ഇന്റര്‍നാഷണല്‍ യാത്രക്കാരും കോവിഡ് 19 ടെസ്‌റ്റെടുക്കണമെന്ന കര്‍ക്കശമായ നിയമം ഫെബ്രുവരി 22 മുതല്‍ നിലവില്‍ വന്നു. ഇത് പ്രകാരം അഞ്ച് വയസിന് മേല്‍ പ്രായമുള്ളവരെല്ലാം ഈ ടെസ്റ്റ് നടത്തിയിരിക്കണം. പുതിയ മാനദണ്ഡമനുസരിച്ച് കാനഡയിലേക്ക് വരുന്നതിന് 72 മണിക്കൂറുകള്‍ക്കുള്ളിലായിരിക്കണം ഈ ടെസ്റ്റ് നടത്തേണ്ടത്. അല്ലെങ്കില്‍ അവരുടെ ഷെഡ്യൂള്‍ഡ് ഡിപ്പാര്‍ച്ചര്‍ ടൈമിലായിരിക്കണം ഈ ടെസ്റ്റ് നടത്തേണ്ടത്.

നേരത്തെ കോവിഡ് ബാധിച്ച് സുഖപ്പെട്ടവരും ഇത്തരത്തില്‍ വീണ്ടും ടെസ്റ്റിന് വിധേയരായാല്‍ മാത്രമേ കാനഡയിലേക്ക് പ്രവേശിക്കാവൂ എന്നും പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നു. ഇത്തരക്കാര്‍ കാനഡയിലേക്ക് വരുന്നതിന് 14 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് 19 ടെസ്റ്റിന് വിധേയരായെന്നതിന് തെളിവ് ഇവര്‍ ഹാജരാക്കിയിരിക്കണം. കോവിഡില്‍ നിന്നും സുഖപ്പെട്ടവര്‍ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പോസിറ്റീവാകുന്ന പ്രവണതയുള്ളതിനാലാണീ നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ ചില മോളിക്യൂലാര്‍ കോവിഡ് 19 ടെസ്റ്റുകള്‍ മാത്രമേ കാനഡയിലേക്ക് വരുന്നവര്‍ക്കായി അംഗീകരിക്കപ്പെട്ടിട്ടുള്ളൂ. പോളിമെറാസ് ചെയിന്‍ റിയാക്ഷന്‍ (പിസിആര്‍) ടെസ്റ്റ്, റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ റിയല്‍ ടൈം പിസിആര്‍ (ആര്‍ടി-പിസിആര്‍) ടെസ്റ്റുകള്‍ തുടങ്ങിയവയാണിവ. പുതിയ നിയമം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി അതിര്‍ത്തികളിലും പോര്‍ട്ടുകളിലും കൂടുതല്‍ ബോര്‍ഡര്‍ ഒഫീഷ്യലുകളെ നിയമിക്കുന്നതായിരിക്കും.

Other News in this category4malayalees Recommends