10-15 വര്‍ഷമായി തുപ്പിയ ശേഷമാണ് താന്‍ ആഹാരം ഉണ്ടാക്കുന്നത് ; കുഴച്ച മാവില്‍ തുപ്പിയ ശേഷം തന്തൂര്‍ റൊട്ടിയുണ്ടാക്കിയെന്ന വിഡിയോ പ്രചരിച്ചതിന് പിന്നാലെ വെളിപ്പെടുത്തല്‍ ; കൂടുതല്‍ വീഡിയോകളും പുറത്ത്

10-15 വര്‍ഷമായി തുപ്പിയ ശേഷമാണ് താന്‍ ആഹാരം ഉണ്ടാക്കുന്നത് ; കുഴച്ച മാവില്‍ തുപ്പിയ ശേഷം തന്തൂര്‍ റൊട്ടിയുണ്ടാക്കിയെന്ന വിഡിയോ പ്രചരിച്ചതിന് പിന്നാലെ വെളിപ്പെടുത്തല്‍ ; കൂടുതല്‍ വീഡിയോകളും പുറത്ത്
കുഴച്ച മാവില്‍ തുപ്പിയ ശേഷം തന്തൂര്‍ റൊട്ടിയുണ്ടാക്കിയെന്ന വിഡിയോ സോഷ്യല്‍ മീഡിയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്. സംഭവത്തില്‍ സുഹൈല്‍ എന്നയാളെ പോലീസ് പിടികൂടിയിരുന്നു.10-15 വര്‍ഷമായി തുപ്പിയ ശേഷമാണ് താന്‍ ആഹാരം ഉണ്ടാക്കുന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഫെബ്രുവരി 16ന് നടന്ന സംഭവത്തില്‍ 21നാണ് സുഹൈല്‍ അറസ്റ്റിലായത്. ഇതിന് പിന്നാലെ നിരവധിയാളുകള്‍ തുപ്പിയ ശേഷം ആഹാരം പാകം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയിലൂടെ പ്രചരിക്കുന്നുണ്ട്.

ചിക്കന്‍ കറി പാക്ക് ചെയ്യുന്നതിന് മുന്‍പ് കവറിലേയ്ക്ക് തുപ്പുന്നയാളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു വീഡിയോയില്‍ ബ്രെഡ് മുറിച്ച ശേഷം അതില്‍ തുപ്പല്‍ പുരട്ടുന്നതും വ്യക്തമായി കാണാം. ഈ വീഡിയോകളെല്ലാം എന്ന് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ലെങ്കിലും സുഹൈലിന്റെ പ്രവൃത്തി പുറംലോകം അറിഞ്ഞതോടെയാണ് ഇത്തരം സംഭവങ്ങള്‍ ഓരോന്നായി പുറത്തുവരുന്നത്.

സുഹൈലിന്റെ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇയാളെ കരാര്‍ എല്‍പ്പിച്ചവരെയും ചോദ്യം ചെയ്യും. സുഹൈലിനൊപ്പം മുന്‍പ് ജോലി ചെയ്തവരെയും സുഹൈലിന്റെ ഫോണ്‍ കോളുകളും പോലീസ് അന്വേഷിക്കുന്നുണ്ട്.

Other News in this category4malayalees Recommends