രാഹുല്‍ കേരളത്തില്‍ പ്രചാരണം തുടര്‍ന്നാല്‍ ഇടതു മുന്നണിയുടെ ജയം എളുപ്പമാകും ; ഗുജറാത്തില്‍ പ്രചാരണത്തിനു പോയ രാഹുല്‍ ഗാന്ധി താന്‍ പൂണൂല്‍ ധരിച്ച ഹിന്ദുവാണെന്നാണ് പറഞ്ഞത് ;കേരളത്തിലെ സാക്ഷരതയുള്ള ജനം തിരിച്ചറിയും ; എം എ ബേബി

രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രചാരണം തുടര്‍ന്നാല്‍ ഇടതു മുന്നണിയുടെ ജയം എളുപ്പമാകുമെന്ന് പി.ബി അംഗം എം.എ ബേബി. സിപിഎം കൊടി പിടിച്ച് നടന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി സ്വര്‍ണം കടത്താമെന്ന് രാഹുല്‍ പറഞ്ഞത് ശുദ്ധ വിവരക്കേടാണെന്നും എം.എ ബേബി പറഞ്ഞു.

ഗുജറാത്തില്‍ പ്രചാരണത്തിനു പോയ രാഹുല്‍ ഗാന്ധി താന്‍ പൂണൂല്‍ ധരിച്ച ഹിന്ദുവാണെന്നാണ് പറഞ്ഞത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകളുടെ ചെറുമകന്‍ മൃദു ഹിന്ദുത്വം പറയുന്നത് കേരളത്തിലെ സാക്ഷരതയുള്ള ജനം തിരിച്ചറിയും. കേരളത്തില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കുന്തമുന രാഹുല്‍ ഗാന്ധിയെന്ന് ഉറപ്പായതോടെ രണ്ടും കല്‍പ്പിച്ച് നീങ്ങാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. അഖിലേന്ത്യാ നേതാവെന്ന നിലയില്‍ തന്റെ മുന്‍ഗണന മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായെന്നും എം.എ ബേബി പറഞ്ഞു.

Other News in this category4malayalees Recommends