അമേരിക്കയിലേക്കുള്ള കുടിയേറ്റ വിലക്ക് ജോ ബൈഡന് നീക്കി. ഗ്രീന്‍ കാര്‍ഡ് വിതരണം പുനരാരംഭിക്കാനാണ് ജോ ബൈഡന് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച്ചയാണ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ബൈഡന് പുറത്തിറക്കിയത്.
അമേരിക്കയുടെ വ്യവസായ മേഖലയ്ക്ക് ദോഷകരമായതിനാലാണ് ഗ്രീന്‍ കാര്‍ഡ് നിരോധനം ഒഴിവാക്കുന്നതെന്ന് ജോ ബൈഡന് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മുതല്‍ ട്രംപ് ഭരണകൂടം ഗ്രീന്‍ കാര്‍ഡ് വിതരണം നിര്‍ത്തിവെച്ചിരുന്നു. അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കാനെന്ന പേരിലാണ് ട്രംപ് ഗ്രീന്‍ കാര്‍ഡുകള്‍ വിലക്കിയിരുന്നത്.
ട്രംപിന്റെ ഉത്തരവിനെതിരെ നിരവധി പേര് രംഗത്തെത്തിയിരുന്നു. വിലക്ക് നീക്കിക്കൊണ്ടുള്ള ബൈഡന്റെ ഉത്തരവ് വലിയ ആശ്വാസം തന്നെയാണ് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് നല്‍കുന്നത്.
വിലക്ക് ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി അമേരിക്കയിലേക്ക് കുടിയേറാനിരുന്നവരെ സാരമായി തന്നെ ബാധിച്ചിരുന്നു. പ്രതിവര്‍ഷം 11 ലക്ഷം ഗ്രീന്‍ കാര്‍ഡാണ് അമേരിക്ക നല്‍കുന്നത്.