നാസയുടെ ചൊവ്വാദൗത്യത്തിന് നേതൃത്വമേകുന്നവരില്‍ പ്രമുഖരിലൊരാള്‍ ഇന്ത്യന്‍ വംശജ; ചൊവ്വയിലെ പാറകളെക്കുറിച്ച് പഠിച്ച് മുന്‍നിരയിലെത്തിയ ഡോ. മീനാക്ഷി വാധ്വാ താരമാകുന്നു; 2030 ല്‍ മനുഷ്യന് ചൊവ്വയില്‍ കാലു കുത്താനാകുമെന്ന പ്രതീക്ഷ ഉയര്‍ത്തി ഡോ. മീനാക്ഷി

നാസയുടെ ചൊവ്വാദൗത്യത്തിന് നേതൃത്വമേകുന്നവരില്‍ പ്രമുഖരിലൊരാള്‍ ഇന്ത്യന്‍ വംശജ; ചൊവ്വയിലെ പാറകളെക്കുറിച്ച് പഠിച്ച് മുന്‍നിരയിലെത്തിയ ഡോ. മീനാക്ഷി വാധ്വാ താരമാകുന്നു;  2030 ല്‍ മനുഷ്യന് ചൊവ്വയില്‍ കാലു കുത്താനാകുമെന്ന പ്രതീക്ഷ ഉയര്‍ത്തി ഡോ. മീനാക്ഷി

നാസയുടെ ചൊവ്വാദൗത്യത്തിന് നേതൃത്വമേകുന്നവരില്‍ പ്രമുഖരിലൊരാള്‍ ഇന്ത്യന്‍ വംശജയായ യുവതിയാണെന്ന അഭിമാനപൂര്‍വമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. നാസയുടെ അഡൈ്വസറി കൗണ്‍സിലിലെ സയന്‍സ് കമ്മിറ്റി ചെയറെന്ന നിലയില്‍ തിളങ്ങുന്ന ഡോ. മീനാക്ഷി വാധ്വാക്കാണീ അപൂര്‍വ അവസരം ലഭിച്ചിരിക്കുന്നത്.ഇത്തരത്തില്‍ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളമുള്ള നിര്‍ണായകമായ ഒരു ദൗത്യത്തില്‍ സുപ്രധാനമായ ഒരു സ്ഥാനത്ത് ആദ്യമായെത്തുന്ന സ്ത്രീയെന്ന നിലയില്‍ തനിക്ക് അഭിമാനമേറെയുണ്ടെന്നാണ് ഇന്ത്യയില്‍ ജനിച്ച സയന്റിസ്റ്റായ ഡോ. മീനാക്ഷി പ്രതികരിച്ചിരിക്കുന്നത്.


അരിസോണ യൂണിവേഴ്‌സിറ്റിയില്‍ സ്‌കൂള്‍ ഓഫ് എര്‍ത്ത് ആന്‍ഡ് സ്‌പേസ് എക്‌സ്‌പ്ലൊറേഷനിന്റെ ഹെഡായാണ് ഡോ. മീനാക്ഷി പ്രവര്‍ത്തിച്ച് വരുന്നത്. വര്‍ഷങ്ങളായി ചൊവ്വയില്‍ നിന്നടക്കമുള്ള ബഹിരാകാശ പാറകളെ കുറിച്ച് പഠിക്കുന്ന അനുഭവസമ്പത്തും അവര്‍ക്കുണ്ട്. അതിനാല്‍ മറ്റ് മിക്ക എക്‌സ്പര്‍ട്ടുകളേക്കാള്‍ ചൊവ്വാ ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ ഡോ. മീനാക്ഷിക്കുണ്ട്. അവരുടെ ഈ രംഗത്തെ കഴിവ് മാനിച്ച് ഈ വര്‍ഷത്തെ ജെ. ലോറന്‍സ് സ്മിത്ത് മെഡലും ഇവരെ തേടിയെത്തിയിട്ടുണ്ട്. മെറ്റിയോറിറ്റിക്‌സ് രംഗത്തെ ഏറ്റവും വലിയൊരു ബഹുമതിയാണിത്.

നിലവില്‍ നാസ തങ്ങളുടെ പെര്‍സെവറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ലാന്‍ഡ് ചെയ്ത് കഴിഞ്ഞു. 2026ഓടെ പര്യവേഷകര്‍ സഹിതമുള്ള വാഹനം ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കാന്‍ സാധിക്കുമെന്നാണ് ഡോ. മീനാക്ഷി പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ 2030 ആകുമ്പോഴേക്കെങ്കിലും ഇതിന് സാധ്യതയേറെയാണെന്നും ഈ ഗവേഷക അഭിപ്രായപ്പെടുന്നു.പെര്‍സെവറന്‍സ് റോവറിനാല്‍ ശേഖരിക്കപ്പെടുന്ന ചൊവ്വയിലെ പാറകള്‍ 2031 എങ്കിലുമായാല്‍ മാത്രമേ ഇവിടേക്ക് എത്തുകയുള്ളുവെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയാണെങ്കില്‍ മനുഷ്യനെ വഹിച്ചുള്ള ചൊവ്വാദൗത്യം ഇനിയും വൈകാനും സാധ്യതയുണ്ട്.

Other News in this category



4malayalees Recommends