ഓസ്ട്രേലിയന്‍ മാധ്യമങ്ങളെ വാര്‍ത്താ ഉറവിടങ്ങളായി ഉപയോഗിക്കുന്നതിന് ഫേസ്ബുക്കും ഗൂഗിളും ഇനി മുതല്‍ പണം നല്‍കണം; വിവാദ നിയമം പാസാക്കി ഫെഡറല്‍ പാര്‍ലിമെന്റ്; ഇരുപക്ഷത്തിന്റെയും ആശങ്കകള്‍ പരിഹിച്ചുളള ഭേദഗതികളോടെയുള്ള നിയമം

ഓസ്ട്രേലിയന്‍ മാധ്യമങ്ങളെ വാര്‍ത്താ ഉറവിടങ്ങളായി ഉപയോഗിക്കുന്നതിന് ഫേസ്ബുക്കും ഗൂഗിളും ഇനി മുതല്‍ പണം നല്‍കണം; വിവാദ നിയമം പാസാക്കി ഫെഡറല്‍ പാര്‍ലിമെന്റ്; ഇരുപക്ഷത്തിന്റെയും ആശങ്കകള്‍ പരിഹിച്ചുളള ഭേദഗതികളോടെയുള്ള നിയമം

ഓസ്ട്രേലിയന്‍ മാധ്യമങ്ങളെ തങ്ങളുടെ വാര്‍ത്താ ഉറവിടങ്ങളായി ഉപയോഗിക്കുന്നതിന് ഫേസ്ബുക്കും ഗൂഗിളും പണം നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം ഫെഡറല്‍ സര്‍ക്കാര്‍ പാസാക്കി. ടെക് ഭീമന്‍മാരുമായി ഏറെ വാഗ്വാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയ നിയമം അവസാനം ഓസ്‌ട്രേലിയ പ്രാബല്യത്തില്‍ വരുത്തിയിരിക്കുകയാണ്. എന്നാല്‍ ഇതിനെ തുടര്‍ന്ന് രാജ്യത്തെ മാധ്യമങ്ങളുമായി ഗൂഗിളും ഫേസ്ബുക്കും ഡീലുകളിലെത്താന്‍ സമയമെടുക്കുമെന്നാണ് ഈ നിയമത്തിന്റെ ശില്‍പികള്‍ പറയുന്നത്.


ഓസ്‌ട്രേലിയന്‍ പാര്‍ലിമെന്റ് ഈ നിയമം അവസാന ഭേദഗതികളോടെ വ്യാഴാഴ്ചയാണ് പാസാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ട്രഷറര്‍ ജോഷ് ഫ്രൈഡെന്‍ബെര്‍ഗും ഫേസ്ബുക്ക് സിഇഒ ആയ മാര്‍ക്ക് സുക്കര്‍ബര്‍ഗും ചൊവ്വാഴ്ച ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണീ നിയമം പാസാക്കിയിരിക്കുന്നത്. ഈ നിയമം പാസാക്കുന്നതില്‍ തുടക്കത്തില്‍ ഫേസ്ബുക്കും ഗൂഗിളും കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിരുന്നത്. നിയമത്തെ വെല്ലുവിളിച്ച് ഫേസ്ബുക്ക് തങ്ങളുടെ ന്യൂസ് ഫീഡ് ഓസ്‌ട്രേലിയയില്‍ ബ്ലോക്ക് ചെയ്യുന്ന അവസ്ഥ വരെയുണ്ടായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച നടന്ന ഒത്ത് തീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്നാണീ കടുത്ത നീക്കത്തില്‍ നിന്നും ഫേസ്ബുക്ക് പിന്മാറിയിരിക്കുന്നത്.

നിലവില്‍ പാസാക്കിയിരിക്കുന്ന ഭേദഗതികളോടെയുള്ള നിയമം രണ്ട് ടെക് ഭീമന്‍മാരും ഓസ്‌ട്രേലിയന്‍ ന്യൂസ് പബ്ലിഷര്‍മാരും തമ്മിലുളള അഭിപ്രായവ്യത്യാസങ്ങളെ പരമാവധി പരിഹരിച്ച് മുന്നോട്ട് കൊണ്ടു പോകുന്നതിന് പര്യാപ്തമാണെന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നാണ് ഈ നിയമം ഡ്രാഫ്റ്റ് ചെയ്തയാളും കോംപറ്റീഷന്‍ റെഗുലേറ്ററുമായ റോഡ് സിംസ് പ്രതികരിച്ചിരിക്കുന്നത്.പുതിയ നിയമത്തെ തുടര്‍ന്ന് ഗൂഗിളും ഫേസ്ബുക്കും തങ്ങള്‍ ഉപയോഗിക്കുന്ന ഓസ്‌ട്രേലിന്‍ ന്യൂസ് ഉറവിടങ്ങള്‍ക്ക് നിര്‍ബന്ധമായും പണം നല്‍കേണ്ടി വരും.

Other News in this category



4malayalees Recommends