കുവൈത്ത് അറുപതാം ദേശീയ ദിനം ആഘോഷിച്ചു

കുവൈത്ത് അറുപതാം ദേശീയ ദിനം ആഘോഷിച്ചു
കുവൈത്ത് അറുപതാം ദേശീയ ദിനം ആഘോഷിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പൊതു പരിപാടികള്‍ ഒഴിവാക്കിയായിരുന്നു ദിനാചരണം. സ്വാതന്ത്ര്യലബ്ദിയുടെ അറുപതാം വാര്‍ഷികത്തില്‍ മുഴുവന്‍ രാജ്യ നിവാസികള്‍ക്കും കുവൈത്ത് ഭരണാധികാരികള്‍ ആശംസകള്‍ നേര്‍ന്നു.

മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരവങ്ങളോ ആഘോഷ പരിപാടികളോ ഇല്ലാതെ ആയിരുന്നു ഇത്തവണ ദേശീയ ദിനം കടന്നു പോയത്. ആഘോഷങ്ങള്‍ വീട്ടിലൊതുക്കണമെന്നു കര്‍ശന നിര്‍ദേശമുള്ളതിനാല്‍ തെരുവുകള്‍ വിജനമായിരുന്നു. മുന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ വിയോഗവും കോവിഡ് മഹാമാരിയും ദേശീയ ദിന ആഘോഷങ്ങളുടെ പൊലിമ കുറച്ചു.

ഒത്തു ചേരലുകള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു . ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നില്ല എന്നുറപ്പു വരുത്താന്‍ രാജ്യമെങ്ങും പോലീസ് പെട്രോളിംഗ് ശക്തമാക്കിയിരുന്നു. ദേശീയ ദിനത്തിന്റെ ഭാഗമായി നാല് ദിവസം അവധിയുണ്ടെങ്കിലും കോവിഡ് നിയന്ത്രങ്ങള്‍ മൂലം പ്രവാസി കൂടായ്മകളും ആഘോഷങ്ങള്‍ ഓണ്‍ലൈന്‍ പരിപാടികളില്‍ ഒതുക്കിയിരുന്നു രക്ഷതസാക്ഷികളുടെ വീരസ്മരണ പുതുക്കി രാജ്യം നാളെ വിമോചന ദിനം ആചരിക്കും.



Other News in this category



4malayalees Recommends