യുഎസില്‍ 20 ശതമാനം, ജപ്പാനില്‍ 45 ശതമാനം, മോദിയുടെ ഇന്ത്യയില്‍ 260 ശതമാനം... രാജ്യത്ത് നടക്കുന്ന ഇന്ധന നികുതി കൊള്ളയുടെ കണക്ക് നിരത്തി ശശി തരൂരിന്റെ ട്വീറ്റ്.
ലോക രാജ്യങ്ങള്‍ ഇന്ധനത്തിന് ചുമത്തുന്ന നികുതി കണക്കിനൊപ്പം ഇന്ത്യയിലെ നിരക്കും ഉള്‍പ്പെടുത്തിയ ട്വീറ്റിലാണ് ചൂഷണത്തിന്റെ കണക്ക് പറയുന്നത്.
ക്രൂഡോയിലിന്റെ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോള്‍ വില നൂറു കടക്കാന്‍ കാരണം ഭീമമായ നികുതി ഈടാക്കുന്നതാണ്. 20 ശതമാനം നികുതി ഈടാക്കുന്ന യുഎസില്‍ 56.55 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്. ജപ്പാനില്‍ 45 ശതമാനം നികുതി ചുമത്തുമ്പോള്‍ യുകെയില്‍ 62 ഉം ഇറ്റലിയിലും ജര്‍മ്മനിയിലും 65 ശതമാനവുമാണ് നികുതി.
ശ്രീലങ്കയില്‍ പെട്രോള്‍ ഡിസല്‍ വില 60.29,38.91 നിരക്കിലാണ്. നേപ്പാളിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും നിരക്ക് അധികമില്ല.