റാസല്‍ഖൈമയിലുണ്ടായ വാഹനാപകം ; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

റാസല്‍ഖൈമയിലുണ്ടായ വാഹനാപകം ; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. 17ഉം 28ഉം വയസ് പ്രായമുള്ള സ്വദേശി യുവാക്കളാണ് അപകടത്തില്‍ മരണപ്പെട്ടതെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു.വ്യാഴാഴ്ച വൈകുന്നേരം എമിറേറ്റ്‌സ് ബൈപ്പാസ് റോഡിലായിരുന്നു അപകടം നടന്നിരിക്കുന്നത്.

ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്!ടമായതിനെ തുടര്‍ന്ന് കാര്‍ പലതവണ തലകീഴായി മറിയുകയായിരുന്നുവെന്ന് റാസല്‍ഖൈമ പൊലീസ് പറഞ്ഞു. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി നശിക്കുകയുണ്ടായി. സഹോദരങ്ങളിലൊരാള്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടാമനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിക്കുകയാണ് ഉണ്ടായത്. വാഹനം ഓടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends