യുഎസിന്റെ വക പാക്കിസ്ഥാന് പുതിയ ഉപദേശങ്ങള്‍...!! കാശ്മീര്‍ അതിര്‍ത്തിയിലും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം; കാശ്മീരില്‍ പാക്കിസ്ഥാന്‍ സമാധാനം കൊണ്ടു വരണം; ഇന്ത്യ-പാക്ക് വെടിനിര്‍ത്തലിനെ പുകഴ്ത്തി യുഎസ്

യുഎസിന്റെ വക പാക്കിസ്ഥാന് പുതിയ ഉപദേശങ്ങള്‍...!! കാശ്മീര്‍ അതിര്‍ത്തിയിലും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം;  കാശ്മീരില്‍ പാക്കിസ്ഥാന്‍ സമാധാനം കൊണ്ടു വരണം; ഇന്ത്യ-പാക്ക് വെടിനിര്‍ത്തലിനെ പുകഴ്ത്തി യുഎസ്
പാക്കിസ്ഥാന്‍ അതിന്റെ സമീപ മേഖലകളില്‍ ക്രിയാത്മകായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് രംഗത്തെത്തി. പ്രത്യേകിച്ചും കാശ്മീര്‍ അതിര്‍ത്തിയിലും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നാണ് അമേരിക്ക നിര്‍ദേശിച്ചിരിക്കുന്നത്. ലൈന്‍ ഓഫ് കണ്‍ട്രോളില്‍ (എല്‍ഒസി) നടപ്പിലാക്കിയിരിക്കുന്ന വെടി നിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ സമാധാനം കൊണ്ടു വരുന്നതിനും പാക്കിസ്ഥാന്‍ യത്‌നിക്കണമെന്നാണ് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.

യുഎസും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധങ്ങളില്‍ പുനക്രമീകരണം വരുത്തണമെന്ന ആവശ്യം എക്‌സ്പര്‍ട്ടുകള്‍ മുന്നോട്ട് വയ്ക്കുന്നതിനിടെയാണ് യുഎസ് പാക്കിസ്ഥാനോട് നിര്‍ണായക നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയെ യുഎസ് സ്വാഗതം ചെയ്തിട്ടുണ്ട്. ഇരു ഭാഗവും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനെ തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും നിയന്ത്രണരേഖയിലെ സമ്മര്‍ദങ്ങളും ആക്രമണങ്ങളും കുറയ്ക്കണമെന്നും യുഎസ് ആവശ്യപ്പെടുന്നുവെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക്താവായ നെഡ് പ്രൈസ് പറയുന്നത്.

പുതിയ പ്രസിഡന്റ് ജോയ് ബൈഡന്റെ ഭരണത്തിന് കീഴില്‍ യുഎസും പാക്കിസ്ഥാനും തമ്മിലുളള ബന്ധം എത്തരത്തിലുള്ളതായിരിക്കണമെന്ന ചോദ്യത്തിന് അഫ്ഗാനിസ്ഥാനില്‍ സമാധാനം കൊണ്ടു വരുന്നതിന് പാക്കിസ്ഥാന് സുപ്രധാനമായ പങ്കുണ്ടെന്നാണ് പ്രൈസ് പ്രതികരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ അമേരിക്ക സൂക്ഷ്മനിരീക്ഷണം നടത്തി വരുകയാണെന്നും യുഎസിനും അമേരിക്കക്കും സംയുക്ത താല്‍പര്യമുള്ള അഫ്ഗാനിസ്ഥാന്‍, കാശ്മീര്‍ തുടങ്ങിയവടക്കമുള്ള ഏരിയകളില്‍ പാക്കിസ്ഥാന്‍ ക്രിയാത്മകമായ നിലപാടുകളെടുക്കണമെന്നും പ്രൈസ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.

Other News in this category



4malayalees Recommends