സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റെ നോമിനീ പ്രോഗ്രാമിന്റെ 25ന് നടന്ന ഏറ്റവും പുതിയ ഡ്രോയില്‍ സ്‌കില്‍ഡ് വര്‍ക്കര്‍ കാറ്റഗറിയിലുള്ള 299 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍; ചുരുങ്ങിയത് 70 എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സ്‌കോര്‍ നേടിയവര്‍ക്ക് ക്ഷണം

സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റെ നോമിനീ പ്രോഗ്രാമിന്റെ  25ന് നടന്ന ഏറ്റവും പുതിയ ഡ്രോയില്‍  സ്‌കില്‍ഡ് വര്‍ക്കര്‍ കാറ്റഗറിയിലുള്ള 299 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍; ചുരുങ്ങിയത് 70 എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സ്‌കോര്‍ നേടിയവര്‍ക്ക് ക്ഷണം
സാസ്‌കറ്റ്ച്യൂവാന്റെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമായ സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റെ നോമിനീ പ്രോഗ്രാമിന്റെ (എസ്‌ഐഎന്‍പി) ഏറ്റവും പുതിയ ഡ്രോ ഫെബ്രുവരി 25ന് നടന്നു. ഇതിലൂടെ ഇന്റര്‍നാഷണല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ കാറ്റഗറിയിലുള്ള 299 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷന്‍ നല്‍കിയിരിക്കുന്നത്. കനേഡിയന്‍ പെര്‍മനന്റെ റെസിഡന്‍സിനായുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാനാണ് ഇവര്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കിയിരിക്കുന്നത്.

എസ്‌ഐഎന്‍പിയുടെ എക്‌സ്പ്രസ് എന്‍ട്രി സബ് കാറ്റഗറിയിലേക്ക് അര്‍ഹതയുള്ളവരെ മാത്രമാണ് ഈ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിലൂടെ ഇന്‍വൈറ്റ് ചെയ്തിരിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് 70 എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സ്‌കോര്‍ നേടിയവരെയാണ് ഇത്തരത്തില്‍ ഇന്‍വൈറ്റ് ചെയ്തിരിക്കുന്നത്. ഗവണ്‍മെന്റിന്റെ വെബ്‌പേജില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 70 ഇന്‍-ഡിമാന്റ് ഒക്യുപേഷന്‍സുകളിലൊന്നില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മാത്രമേ ഈ ഡ്രോയില്‍ ഇന്‍വിറ്റേഷന്‍ നല്‍കിയിട്ടുള്ളൂ.

അതായത് 70 ജോലികളുടെ ലിസ്റ്റില്‍ പെടുന്ന മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റുമാര്‍, റീട്ടെയില്‍ ആന്‍ഡ് ഹോള്‍സെയില്‍ ബൈയര്‍മാര്‍, ജിയോളജിക്കല്‍ എന്‍ജിനീയര്‍മര്‍, തുടങ്ങിയ തസ്തികകളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കാണ് പുതിയ ഡ്രോയില്‍ ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. പ്രദേശത്തെ ലേബര്‍ മാര്‍ക്കറ്റിന്റെ ആവശ്യം നിവര്‍ത്തിക്കാന്‍ പര്യാപ്തമായവരെ തെരഞ്ഞെടുക്കാനാി എസ്‌ഐപിഎന്‍പി എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സിസ്റ്റം ഉപയോഗിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends