മൂന്ന് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം കുടുംബത്തെ കാണാന്‍ വീട്ടിലെത്തിയ പ്രവാസി യുവാവിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന സംഭവം ; ഭാര്യ ഗര്‍ഭിണി ; പുറത്തുവന്നത് സമീപ വാസിയുടെ ക്രൂരത

മൂന്ന് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം കുടുംബത്തെ കാണാന്‍ വീട്ടിലെത്തിയ പ്രവാസി യുവാവിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന സംഭവം ; ഭാര്യ ഗര്‍ഭിണി ; പുറത്തുവന്നത് സമീപ വാസിയുടെ ക്രൂരത
മൂന്ന് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം കുടുംബത്തെ കാണാന്‍ വീട്ടിലെത്തിയ പ്രവാസി യുവാവിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍. ഗര്‍ഭിണിയായ ഭാര്യയെ കാണേണ്ടി വന്ന ഗതികേടിലാണ് തെലങ്കാനയിലെ നിസാമാബാദിലുള്ള യുവാവ്

ഒരാഴ്ച മുമ്പാണ് ഭര്‍ത്താവ് നാട്ടിലെത്തിയത്. ഭാര്യയ്ക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ഇവരേയും കൂട്ടി ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭാര്യ ഗര്‍ഭിണിയാണെന്ന് യുവാവ് അറിയുന്നത്. അത് സാധ്യമല്ലെന്നും മൂന്നു വര്‍ഷമായി താന്‍ ഗള്‍ഫില്‍ ആണെന്നുമായിരുന്നു യുവാവ് പറഞ്ഞത്. ഡോക്ടര്‍ തറപ്പിച്ച് പറഞ്ഞതോടെ വിശ്വസിക്കാതിരിക്കാന്‍ യുവാവിനായില്ല.

തുടര്‍ന്ന് ഭാര്യയെ ചോദ്യം ചെയ്തു. ആദ്യമൊക്കെ യുവതി ഭയന്ന് ഒന്നും മിണ്ടാന്‍ തയ്യാറായില്ല. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് താന്‍ അനുഭവിച്ചിരുന്ന ദുരിതകഥ യുവതി വെളിപ്പെടുത്തി. സമീപവാസിയായ സുമന്‍ എന്നയാള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു എന്നും അയാളുടെ ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നുവെന്നും ഭാര്യ പറഞ്ഞു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് യുവാവ്.Other News in this category4malayalees Recommends