ഹിന്ദിയില്‍ അഭിനയിക്കാനുള്ള യോഗ്യതയായി, ഇനി ഹോളിവുഡിനുള്ള കഴിവ് കാണിക്കണം; എസ്തറിനെതിരെ അധിക്ഷേപ കമന്റ്, മറുപടി നല്‍കി താരം

ഹിന്ദിയില്‍ അഭിനയിക്കാനുള്ള യോഗ്യതയായി, ഇനി ഹോളിവുഡിനുള്ള കഴിവ് കാണിക്കണം; എസ്തറിനെതിരെ അധിക്ഷേപ കമന്റ്, മറുപടി നല്‍കി താരം
വസ്ത്ര ധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റുമായെത്തിയ ആള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി നടി എസ്തര്‍ അനില്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോയുടെ കീഴിലായിരുന്നു വിമര്‍ശനം.

'ഹിന്ദി സിനിമയില്‍ അഭിനയിക്കുവാനുള്ള യോഗ്യതയായി, ഇനി ഇംഗ്ലിഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം'എന്നായിരുന്നു കമന്റ്. 'എന്റെ യോഗ്യത നിശ്ചയിക്കാന്‍ സാര്‍ ആരാണ് ' എന്നായിരുന്നു ഇതിന് എസ്തര്‍ നല്‍കിയ മറുപടി.

കൂട്ടുകാര്‍ക്കൊപ്പമുള്ള പാര്‍ട്ടിക്കായി ബംഗളൂരുവില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ എസ്തര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവച്ചിരുന്നു. നിരവധി കമന്റുകളായിരുന്നു ചിത്രത്തിന് ലഭിച്ചത്.

എസ്തറിന്റെ ഫോട്ടോയ്ക്ക് താഴെ ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? എന്നായിരുന്നു ദൃശ്യം 2വിനെ അനുസ്മരിപ്പിക്കും വിധത്തില്‍ ഒരാളുടെ കമന്റ്. ഈ കമന്റിനും എസ്തര്‍ മറുപടി നല്‍കിയിരുന്നു.

നിങ്ങള്‍ ഇത് പറഞ്ഞുകൊടുക്കാന്‍ നില്‍ക്കേണ്ടെന്നായിരുന്നു എസ്തര്‍ തിരിച്ച് മറുപടി നല്‍കിയത്. കൂട്ടുകാര്‍ക്കൊപ്പമുള്ള പാര്‍ട്ടിക്കായി ബംഗളൂരുവില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്. പാര്‍ട്ടികള്‍ വെറുക്കുന്നു, വീട്ടില്‍ പോകട്ടെ എന്ന് കുറിച്ചുകൊണ്ടായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചത്.

ദൃശ്യം സിനിമയില്‍ അനുമോള്‍ എന്ന കഥാപാത്രത്തെയാണ് എസ്തര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലേതുപോലെ രണ്ടാം ഭാഗത്തും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.


Other News in this category4malayalees Recommends