റിലീസുകളില്‍ ഏറ്റവും കൂടുതല്‍ ഓളം തീര്‍ത്ത ചിത്രമാണ് ജീത്തു ജോസഫിന്റെ ദൃശ്യം 2. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ചെങ്കിലും മീനയുടെ മേക്കപ്പ് ഏറെ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. മലയാളി വീട്ടമ്മക്ക് ചേരുന്ന മേക്കപ്പല്ല മീനയുടേതെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്. ഇതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ജീത്തു ജോസഫ്.
മീന ഒരുപാട് മലയാളം സിനിമകള്‍ ചെയ്തതാണ്. ഒരു പക്ഷേ മീനയ്ക്ക് നാട്ടിന്‍പുറത്തെ കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാകാത്തതാകാം. ഞങ്ങള്‍ പല തവണ മീനയോടു പറഞ്ഞതാണ്, ചില കാര്യങ്ങള്‍ കുറയ്ക്കണമെന്ന്. ഞാനതു പറയുമ്പോള്‍ അവര്‍ അസ്വസ്ഥയാകാന്‍ തുടങ്ങി. എനിക്ക് അവരില്‍നിന്ന് നല്ല റിയാക്ഷന്‍സ് ആണ് വേണ്ടത്. എന്റെ സിനിമയിലെ ആര്‍ട്ടിസ്റ്റ് അസ്വസ്ഥരാകാതെ താന്‍ ശ്രദ്ധിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു.
ദൃശ്യത്തിന്റെ ആദ്യ ഭാഗത്തും ഇങ്ങനെയൊരു വിമര്‍ശനമുണ്ടായിരുന്നു. അതുകൊണ്ട് ഒന്നു ശ്രദ്ധിക്കണമെന്ന്. തമിഴിലും തെലുങ്കിലുമൊക്കെ അങ്ങനെ ചെയ്ത് ശീലിച്ച് വന്നതുകൊണ്ടായിരിക്കാം, അത് മനസിലാകുന്നില്ല. അതേസമയം അഞ്ജലിക്ക് മേക്കപ്പ് പോലും വേണ്ടെന്നു ഞാന്‍ പറഞ്ഞു. പക്ഷേ അഞ്ജലിക്ക് അത് വേഗം മനസിലായിയെന്ന് ജീത്തു കൂട്ടിച്ചേര്‍ത്തു.