രാഹുല്‍ ഗാന്ധിയെ പോലൊരു മനുഷ്യന്‍ അങ്ങനെയൊക്കെ കളിക്കാന്‍ പാടുണ്ടോ? നാടകം വേണ്ടായിരുന്നുവെന്ന് ഹരീഷ് പേരടി

രാഹുല്‍ ഗാന്ധിയെ പോലൊരു മനുഷ്യന്‍ അങ്ങനെയൊക്കെ കളിക്കാന്‍ പാടുണ്ടോ? നാടകം വേണ്ടായിരുന്നുവെന്ന് ഹരീഷ് പേരടി
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി നടത്തിയ കടല്‍യാത്രയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. രാഹുല്‍ ഗാന്ധിയെ പോലുള്ള മനുഷ്യനോട് ഒരു സ്‌നേഹമുണ്ട് എന്നാല്‍ അദ്ദേഹം കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ഇത്തരത്തിലുള്ള നാടകങ്ങള്‍ കളിക്കാന്‍ പാടില്ലായിരുന്നുവെന്നും ഹരീഷ് പേരടി പറഞ്ഞു.

നമുക്കൊക്കെ രാഹുല്‍ ഗാന്ധിയെ പോലുള്ള മനുഷ്യനോട് എവിടെയൊക്കെയോ ഒരു സ്‌നേഹമുണ്ട്. ആ മനുഷ്യന്‍ അങ്ങനെയൊക്കെ കളിക്കാന്‍ പാടുണ്ടോ? ഹരീഷ് പേരടി പറഞ്ഞു

'കേരളം പോലൊരു സാക്ഷര സംസ്ഥാനത്തിലെ ജനങ്ങളുടെ മുന്നില്‍ ഇത്തരത്തില്‍ ഉള്ള നാടകങ്ങള്‍ കൊണ്ടാണോ കോണ്‍ഗ്രസ് പോലൊരു പ്രസ്ഥാനത്തെ നയിക്കേണ്ടത് അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും വിലയിരുത്തട്ടെ', ഹരീഷ് പേരടി പറഞ്ഞു

Other News in this category



4malayalees Recommends