അവര്‍ എന്നെ തല്ലാന്‍ ആളുകളെ വിട്ടു, ചില ചോദ്യങ്ങളില്‍ നിശബ്ദത പാലിക്കുന്നത് മകള്‍ക്ക് വേണ്ടി: വെളിപ്പെടുത്തി ബാല

അവര്‍ എന്നെ തല്ലാന്‍ ആളുകളെ വിട്ടു, ചില ചോദ്യങ്ങളില്‍ നിശബ്ദത പാലിക്കുന്നത് മകള്‍ക്ക് വേണ്ടി: വെളിപ്പെടുത്തി ബാല
ബാലയുടെയും ഗായിക അമൃതയുടെയും വിവാഹവും വിവാഹമോചനവും എല്ലാം ഒരുപാട് തവണ ചര്‍ച്ചയാവുകയും സോഷ്യല്‍ മീഡിയയില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന വിഷയവുമാണ്. ബാലയുടെ പുതിയ അഭിമുഖമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ചില ചോദ്യങ്ങള്‍ക്ക് നിശബ്ദത പാലിക്കുന്നത് മകള്‍ക്ക് വേണ്ടിയാണ് എന്നാണ് ബാല പറയുന്നത്.

അവര്‍ തന്നെ തല്ലാന്‍ വീട്ടില്‍ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞ് തന്റെ വീട് വരെ അക്രമിക്കാന്‍ ആളുകള്‍ വന്നു എന്നാണ് ബാല അമൃതയുടെ പേരെടുത്തു പറയാതെ പ്രതികരിച്ചത്. ചില ചോദ്യങ്ങളില്‍ നിശബ്ദത പാലിക്കുന്നത് മകള്‍ക്ക് വേണ്ടി ആണ് എന്നും ബാല വ്യക്തമാക്കി.

അതേസമയം, വിവാഹം എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും നൂറു ശതമാനം പേടിയുണ്ട് എന്നാണ് ബാല പറയുന്നത്. താന്‍ ഒരാളെയും കുറ്റപ്പെടുത്തുന്നില്ല, തന്നെ എത്ര ദ്രോഹിച്ചാലും എല്ലാവരും നന്നായി ഇരിക്കട്ടെ. സമ്പത്തിന്റെ ഒരു 70 ശതമാനവും നഷ്ടമായി താന്‍ ഉണ്ടാക്കിയത് അത്രയും പോവുകയുണ്ടായി.

തന്നെ പത്തു സ്‌നേഹിച്ചാല്‍ താന്‍ നൂറു തിരികെ നല്‍കും. അങ്ങനെ ഒരു പെണ്ണ് വരട്ടെ എന്നാണ് മറ്റൊരു വിവാഹത്തെ കുറിച്ച് ബാല പറയുന്നത്. മകളോടൊപ്പം കുറച്ച് ദിവസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും ഒരുപാട് ജന്മം കുടെ ഉണ്ടായ അനുഭവമാണ്. തന്റെ മരണ ശേഷം എങ്കിലും തന്റെ കാര്യങ്ങള്‍ നടത്തി കൊണ്ടുപോകാന്‍ മകള്‍ ഉണ്ടാകും, ഇത് എഴുതി വച്ചുകൊള്ളൂ എന്നും ബാല പറയുന്നു.


Other News in this category4malayalees Recommends