അവനെ കാണാന്‍ വേണ്ടി ബസ് യാത്ര ഒഴിവാക്കി ഗള്‍ഫിലെ പൊരിവെയിലത്തു നടന്നു പോകാന്‍ തുടങ്ങി, പക്ഷെ: ജ്യോത്സ്‌ന പറയുന്നു

അവനെ കാണാന്‍ വേണ്ടി ബസ് യാത്ര ഒഴിവാക്കി ഗള്‍ഫിലെ പൊരിവെയിലത്തു നടന്നു പോകാന്‍ തുടങ്ങി, പക്ഷെ: ജ്യോത്സ്‌ന പറയുന്നു
ആറാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ ആദ്യ പ്രണയത്തെ കുറിച്ച് ഗായിക ജ്യോത്സ്‌ന. ഏഴാം ക്ലാസില്‍ പഠിക്കുന്ന ഗുജറാത്ത് സ്വദേശിയായ പയ്യനോടായിരുന്നു ജ്യോത്സ്‌ന യ്ക്ക് പ്രണയം തോന്നിയത്. വിദേശത്ത് ആയിരുന്നു ജോത്സനയുടെ സ്‌കൂള്‍ കാലഘട്ടം. അവനെ കാണാനായി മാത്രം ബസ് യാത്ര ഒഴിവാക്കി നടന്നു പോകാന്‍ തീരുമാനിച്ചതായും താരം റിയാലിറ്റി ഷോയുടെ വേദിയില്‍ വ്യക്തമാക്കി.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചില സുഹൃത്തുക്കളാണ് ഗുജറാത്തുകാരനായ ഒരു പയ്യന്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അവന് തന്നെ ഇഷ്ടമാണെന്നും പറഞ്ഞത്. തുടര്‍ന്ന് താനും അവനെ ശ്രദ്ധിക്കാന്‍ തുടങ്ങി. സ്‌കൂള്‍ ബസില്‍ ആയിരുന്നു താന്‍ യാത്ര ചെയ്തിരുന്നത്. ആ പയ്യന്‍ നടന്നും. അവനെ കാണാനായി സ്‌കൂള്‍ ബസ് ഒഴിവാക്കി ഗള്‍ഫിലെ പൊരിവെയിലത്തു നടന്നു പോകാന്‍ തുടങ്ങി.

സ്‌കൂള്‍ ബസ് ഫീസ് വെറുതെ കൊടുക്കണ്ടല്ലോ എന്നാണ് വീട്ടില്‍ പറഞ്ഞത്. ഒരു ദിവസം വൈകുന്നേരം താന്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോള്‍ അവന്‍ സൈക്കിള്‍ ചവിട്ടി തന്നെത്തന്നെ നോക്കി ആ പരിസരത്ത് കറങ്ങി നടക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് തന്റെ അച്ഛന്‍ അതുവഴി വന്നത്. വീട്ടിലെത്തിയ ശേഷം ഇക്കാര്യം പറഞ്ഞ് അച്ഛന്‍ സ്‌നേഹപൂര്‍വം ഉപദേശിച്ചു.

അച്ഛന്റെ വാക്കുകള്‍ താന്‍ സ്വീകരിച്ചു. പിറ്റേ ദിവസം മുതല്‍ സ്‌കൂള്‍ ബസില്‍ തന്നെ യാത്ര തുടര്‍ന്നു. പിന്നീട് തന്നിലെ മാറ്റങ്ങള്‍ കണ്ട് എന്തോ പ്രശ്‌നമുണ്ടെന്ന് അവന് മനസിലാവുകയും മാറി നടക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ തന്റെ ക്ലാസിലെ മറ്റൊരു കുട്ടിയുമായി അവന്‍ ഇഷ്ടത്തിലായി എന്നാണ് ജ്യോത്സ്‌ന പറയുന്നത്.


Other News in this category4malayalees Recommends