ക്ഷേത്ര ദര്‍ശനത്തിനായി നീലേശ്വരത്ത് എത്തി ദിലീപും കാവ്യയും

ക്ഷേത്ര ദര്‍ശനത്തിനായി നീലേശ്വരത്ത് എത്തി ദിലീപും കാവ്യയും
വര്‍ഷങ്ങളായി സിനിമാരംഗത്തു നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും നടി കാവ്യ മാധവന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സംവിധായകനും നടനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിര്‍ഷയുടെ മകളുടെ വിവാഹചടങ്ങുകളിലാണ് കാവ്യ ഒടുവില്‍ പ്രക്ഷപ്പെട്ടത്.

ക്ഷേത്ര ദര്‍ശനത്തിന് എത്തിയ കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കാവ്യയുടെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവിലാണ് ഇവര്‍ ഒന്നിച്ച് എത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു ഇരുവരും ക്ഷേത്ര സന്ദര്‍ശനം നടത്തിയത്.

ഉഷ പൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തിയാണ് ഇരുവരും മടങ്ങിയത്. ഫാന്‍സ് ഗ്രൂപ്പുകളിലാണ് ഇവരുടെ ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ഇവരുടെ ചിത്രങ്ങള്‍ എത്തിയത്. 2016ല്‍ ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം.

വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നില്‍ക്കുന്ന കാവ്യ സോഷ്യല്‍ മീഡിയയിലും താരം സജീവമല്ല. 2018 ഒക്ടോബറിലാണ് ഇവര്‍ക്ക് മഹാലക്ഷ്മി ജനിക്കുന്നത്. മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകളായ മീനാക്ഷിയും ഇവര്‍ക്കൊപ്പമാണ്.


Other News in this category4malayalees Recommends