ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം

ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം
ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍, പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത് എന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തില്‍ ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ നിയമ വേണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പോളി വടയ്ക്കനാണ് പൊതു താത്പര്യ ഹര്‍ജി നല്‍കിയത്. ഇതേ തുടര്‍ന്ന് ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രിക്കാന്‍ രണ്ടാഴ്ചയ്ക്കകം വി!ജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
Other News in this category4malayalees Recommends