നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡ് തീരത്ത് ന്യൂനമര്‍ദ സിസ്റ്റം തങ്ങി നില്‍ക്കുന്നതിനാല്‍ സൈക്ലോണ്‍ രൂപപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്; മേഖലയില്‍ കടുത്ത വെള്ളപ്പൊക്ക- വര്‍ഷപാത മുന്നറിയിപ്പ്; വരും ദിവസങ്ങളില്‍ പ്രവചനാതീതമായ കാലാവസ്ഥ; കടുത്ത ജാഗ്രതാ നിര്‍ദേശം

നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡ് തീരത്ത് ന്യൂനമര്‍ദ സിസ്റ്റം തങ്ങി നില്‍ക്കുന്നതിനാല്‍ സൈക്ലോണ്‍ രൂപപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്; മേഖലയില്‍ കടുത്ത വെള്ളപ്പൊക്ക- വര്‍ഷപാത മുന്നറിയിപ്പ്; വരും ദിവസങ്ങളില്‍ പ്രവചനാതീതമായ കാലാവസ്ഥ; കടുത്ത ജാഗ്രതാ നിര്‍ദേശം

നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡ് തീരത്ത് ന്യൂനമര്‍ദ സിസ്റ്റം തങ്ങി നില്‍ക്കുന്നുണ്ടെന്നും അതിനെ മെറ്റീരിയോളജിസ്റ്റുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഇവിടെ കടുത്ത വെള്ളപ്പൊക്ക മുന്നറിയിപ്പും സൈക്ലോണ്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും ശക്തമാണ്. മിസന്‍ ബീച്ചിനും റോളിംഗ്‌സ്‌റ്റോണിനും മധ്യേ കടുത്ത ഫ്‌ലഡ് വാച്ച് വാണിംഗും നിലവിലുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഇവിടങ്ങളില്‍ പ്രവചനാതീതമായ കാലാവസ്ഥയുണ്ടാകുമെന്നും കടുത്ത കാറ്റും മഴയുമുണ്ടാകുമെന്നും മുന്നറിയിപ്പുയര്‍ത്തിയിരിക്കുകയാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി.


വരാനിരിക്കുന്ന ദിവസങ്ങളില്‍ പ്രവചനാതീതമായ തോതില്‍ പ്രതികൂല കാലാവസ്ഥയുണ്ടാകുമെന്നാണ് മെറ്റീരിയോളജിസ്റ്റായ കിംബ വോന്‍ഡ് മുന്നറിയിപ്പേകുന്നത്. ഇവിടെ അപ്രതീക്ഷിതമായ വേഗത്തില്‍ സൈക്ലോണ്‍ ആഞ്ഞടിച്ചേക്കാമെന്നും ഏവരും ജാഗ്രത പാലിക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു. സൈക്ലോണ്‍ ചൊവ്വാഴ്ച രൂപപ്പെടാനാണ് സാധ്യതയെന്നും അതിനാല്‍ തദ്ദേശവാസികള്‍ മുന്നറിയിപ്പുകള്‍ ജാഗ്രതയോടെ ചെവിക്കൊള്ളണമെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.

നിലവില്‍ സംജാതമായിരിക്കുന്ന വെതര്‍ സിസ്റ്റം ക്യൂന്‍സ്ലാന്‍ഡിന്റെ വടക്ക് കിഴക്കന്‍ തീരത്താണെന്നും ഇത് രണ്ട് ദിവസം കൂടി ഇവിടെയുണ്ടാകുമെന്നും തുടര്‍ന്ന് അത് തെക്ക് കിഴക്കന്‍ ഭാഗത്തേക്ക് നീങ്ങുമെന്നുമാണ് പ്രവചനം. എന്നാല്‍ ഇതൊരു സൈക്ലോണായി രൂപപ്പെട്ടാല്‍ കുറച്ച് ദിവസം കൂടി ഇവിടെ നിലനിന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.ടൗണ്‍സ് വില്ലെ തീരത്തിനടുത്തായതിനാല്‍ ഇവിടെ വരും ദിവസങ്ങളില്‍ കടുത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.


Other News in this category



4malayalees Recommends