ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിനേഷന് എതിരായുള്ള പ്രതിഷേധങ്ങള്‍ കൊഴുക്കുന്നു; ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ടിന്റെ ഓഫീസിന് മുന്നില്‍ വന്‍ റാലി; അടുത്ത വാരം രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിക്കരുതെന്ന ആവശ്യം ശക്തം

ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിനേഷന് എതിരായുള്ള പ്രതിഷേധങ്ങള്‍ കൊഴുക്കുന്നു; ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ടിന്റെ ഓഫീസിന് മുന്നില്‍ വന്‍ റാലി;  അടുത്ത വാരം രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിക്കരുതെന്ന ആവശ്യം ശക്തം

ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിനേഷന് എതിരായുള്ള പ്രതിഷേധങ്ങള്‍ കൊഴുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച രാജ്യമാകമാനം വ്യാപകമായ തോതില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാനിരിക്കേയാണ് ഇതിനെതിരായ പ്രതിഷേധം ശക്തമാകുന്നതെന്നത് ആശങ്കയേറ്റുന്നുണ്ട്. ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ടിന്റെ ഓഫീസിന് പുറത്താണ് പുതിയ പ്രതിഷേധ റാലികള്‍ അരങ്ങേറിയിരിക്കുന്നത്. രാജ്യത്ത് അടുത്ത വാരത്തില്‍ കോവിഡ് 19 വാക്‌സിനേഷന്‍ ആരംഭിക്കരുതെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്.


ശനിയാഴ്ചയായിരുന്നു ഹണ്ടിന്റെ വിക്ടോറിയയിലെ ഓഫീസിന് മുന്നില്‍ സമരക്കാര്‍ എത്തിയത്. മോണിംഗ്ടണ്‍ പെനിന്‍സുലയിലെ സോമര്‍വില്ലെയിലെ ലികര്‍ലാന്‍ഡിന് മുന്നിലുള്ള ചെറിയ പ്ലാറ്റ്‌ഫോമില്‍ വച്ച് പ്രതിഷേധക്കാര്‍ വാക്‌സിനേഷന് എതിരെ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഹണ്ടിന്റെ ഫ്‌ലിന്‍ഡേര്‍സ് ഇലക്ടറേറ്റിലാണീ പ്രതിഷേധം കനത്തിരിക്കുന്നത്. റാലി പ്രമാണിച്ച് ഇവിടെ കടുത്ത തോതില്‍ പോലീസ് സാന്നിധ്യമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പബ്ലിക്ക് ഓര്‍ഡേര്‍സ് റെസ്‌പോണ്‍സ് ടീം , മൗണ്ടഡ് ബ്രാഞ്ച്, ഡോഗ് സ്‌ക്വാഡ്, എന്നിവയിലെ അംഗങ്ങളും ലോക്കല്‍ പോലീസുകാരും പ്രദേശത്ത് സര്‍വസജ്ജരായിരുന്നു.

ഫെഡറല്‍ സര്‍ക്കാരിന്റെ മാക്‌സ്, വാക്‌സിനേഷന്‍ അനുകൂല നിലപാടുകളില്‍ പ്രതിഷേധിച്ച് ഈ വാരത്തില്‍ ലിബറല്‍ പാര്‍ട്ടി വിട്ട് എംപി ക്രെയ്ഗ് കെല്ലി പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കാനെത്തിയിരുന്നു.കെല്ലിയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനെന്ന് പ്രസംഗകരില്‍ നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. വാക്‌സിനേഷന്‍ ആരംഭിക്കുന്നതിലൂടെ ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് ജനങ്ങളെ ചതിച്ചിരിക്കുകയാണെന്നും പ്രതിഷേധത്തിനെത്തിയവര്‍ ആരോപിച്ചിരുന്നു.

Other News in this category4malayalees Recommends