വെസ്റ്റേണ്‍ ഓസ്‌ട്രേലിയിലെ ഹോട്ടല്‍ ക്വാറന്റൈന്‍ സിസ്റ്റത്തിലെ അപകടകരമായ പാളിച്ച കാരണം കോവിഡ് പടരാന്‍ സാധ്യത; ഇവിടങ്ങളിലെ ആവശ്യത്തിലധികമുള്ള വെന്റിലേഷന്‍ സംവിധാനത്തിലൂടെ മുറികളില്‍ നിന്നും വൈറസ് മറ്റിടങ്ങളിലേക്കെത്തുന്നുവെന്ന് മുന്നറിയിപ്പ്

വെസ്റ്റേണ്‍ ഓസ്‌ട്രേലിയിലെ ഹോട്ടല്‍ ക്വാറന്റൈന്‍ സിസ്റ്റത്തിലെ അപകടകരമായ പാളിച്ച കാരണം കോവിഡ് പടരാന്‍ സാധ്യത; ഇവിടങ്ങളിലെ ആവശ്യത്തിലധികമുള്ള വെന്റിലേഷന്‍ സംവിധാനത്തിലൂടെ മുറികളില്‍ നിന്നും വൈറസ് മറ്റിടങ്ങളിലേക്കെത്തുന്നുവെന്ന് മുന്നറിയിപ്പ്
വെസ്റ്റേണ്‍ ഓസ്‌ട്രേലിയിലെ ഹോട്ടല്‍ ക്വാറന്റൈന്‍ സിസ്റ്റത്തിലെ അപകടകരമായ പാളിച്ച വെളിപ്പെടുത്തുന്ന പുതിയ റിവ്യൂ ഫലം പുറത്ത് വന്നു. ഹോട്ടല്‍ ക്വാറന്റൈന്‍ ഫെസിലിറ്റികളിലെ ആവശ്യത്തിലധികമുള്ള വെന്റിലേഷന്‍ സംവിധാനം മുറികളില്‍ കഴിയുന്ന രോഗികളില്‍ നിന്നും കോവിഡ് മറ്റുള്ളവരിലേക്ക് പടരാന്‍ സാധ്യതയേറ്റുന്നുവെന്നാണ് പുതിയ റിവ്യൂ മുന്നറിയിപ്പേകുന്നത്. പ്രഫ തരൂണ്‍ വീരമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഇത് സംബന്ധിച്ച നിര്‍ണായക റിവ്യൂ ഫലമാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഒരു ഹോട്ടല്‍ ക്വാറന്റൈന്‍ ഫെസിലിറ്റിയിലെ ഒരു സെക്യൂരിറ്റി ഗാര്‍ഡിന് അപകടകരമായ യുകെ സ്‌ട്രെയിനിലുളള കോവിഡ് ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത് സംബന്ധിച്ച റിവ്യൂ ആരംഭിച്ചത്. കേസ് 903 എന്ന ഈ രോഗബാധയെ തുടര്‍ന്ന് പെര്‍ത്ത്, പീല്‍, സൗത്ത് വെസ്റ്റ് റീജിയണുകളില്‍ അഞ്ച് ദിവസത്തെ ലോക്ക്ഡൗണ്‍ പൊടുന്നനെ ഏര്‍പ്പെടുത്തേണ്ടി വരുകയും ചെയ്തിരുന്നു.വീരമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഇത് സംബന്ധിച്ച നിര്‍ണായക റിവ്യൂ ഫലം വെള്ളിയാഴ്ച പുറത്ത് വന്നതിനെ തുടര്‍ന്ന് പെര്‍ത്തിലെ ഒമ്പത് ക്വാറന്റൈന്‍ ഹോട്ടലുകള്‍ കടുത്ത നിരീക്ഷണത്തിലാണ്.

ആവശ്യത്തിലധികമുളള വെന്റിലേഷന്‍ കാരണം ഹോട്ടല്‍ ക്വാറന്റൈന്‍ ഫെസിലിറ്റികളില്‍ കോവിഡ് രോഗികള്‍ പാര്‍ക്കുന്ന മുറികളില്‍ നിന്നും വൈറസ് കോറിഡോര്‍ പോലുള്ള മറ്റിടങ്ങളിലേക്ക് എളുപ്പമെത്തുമെന്നും അവിടെ ജോലി ചെയ്യുന്നവരെ അനായാസം ബാധിക്കുമെന്നുമാണീ റിവ്യൂ മുന്നറിയിപ്പേകുന്നത്. ഇതിനാല്‍ ഈ അപകടസാധ്യതയെക്കുറിച്ച് കൃത്യമായി അന്വേഷിച്ച് പരിഹാരം കാണണമെന്നും വീരമന്ത്രി മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends