സംസ്ഥാനത്ത് എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എബിപിസീ വോട്ടര്‍ പ്രീപോള്‍ അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എബിപിസീ വോട്ടര്‍ പ്രീപോള്‍ അഭിപ്രായ സര്‍വേ
സംസ്ഥാനത്ത് എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എബിപിസീ വോട്ടര്‍ പ്രീപോള്‍ അഭിപ്രായ സര്‍വേ. എല്‍ഡിഎഫിന് 40% വോട്ടും 83 മുതല്‍ 91 വരെ സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന് 33% വോട്ടും 47 മുതല്‍ 55 വരെ സീറ്റും സര്‍വേ പ്രവചിക്കുന്നു. ബിജെപിക്ക് 13 % വോട്ടും രണ്ട് വരെ സീറ്റുമാണ് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്കും രണ്ട് വരെ സീറ്റ് ലഭിക്കുമെന്നും സര്‍വേ ഫലം പറയുന്നു. കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തിരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യുമെന്നും സര്‍വേ ഫലത്തില്‍ പറയുന്നു.

അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഡിഎംകെകോണ്‍ഗ്രസ് സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്. ഡിഎംകെകോണ്‍ഗ്രസ് സഖ്യത്തിന് 154 മുതല്‍ 162 സീറ്റ് വരെ ലഭിക്കും. എഐഎഡിഎംകെബിജെപി സഖ്യത്തിന് 58 മുതല്‍ 66 സീറ്റ് വരെയാണ് പ്രവചിക്കപ്പെടുന്നത്. മറ്റുള്ളവര്‍ 8 മുതല്‍ 20 സീറ്റ് വരെ നേടിയേക്കുമെന്നും പറയുന്നു.

അസമില്‍ 68 മുതല്‍ 76 സീറ്റ് വരെ നേടി ബിജെപി സഖ്യം അധികാരം നിലനിര്‍ത്തുമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസിന് 43 മുതല്‍ 51 സീറ്റ് വരെ ലഭിച്ചേക്കും. മറ്റുള്ളവര്‍ക്ക് അഞ്ച് മുതല്‍ 10 വരെ സീറ്റ് ലഭിച്ചേക്കുമെന്നും പ്രവചിക്കുന്നു.

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങള്‍ മുമ്പ് പുതുച്ചേരിയില്‍ ഭരണം നഷ്ടമായ കോണ്‍ഗ്രസിന് വരുന്ന തിരഞ്ഞെടുപ്പിലും ഭരണം നഷ്ടമാകുമെന്നാണ് സര്‍വേ പറയുന്നത്. ഇവിടെ ബിജെപി സഖ്യത്തിന് 17 മുതല്‍ 21 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് എട്ട് മുതല്‍ 12 സീറ്റ് വരെ ലഭിക്കും. മറ്റുള്ളവര്‍ ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ നേടുമെന്നും എബിപിസീ വോട്ടര്‍ സര്‍വേ പറയുന്നു.Other News in this category4malayalees Recommends