ദുരൂഹതയുണര്‍ത്തി 'ദ പ്രീസ്റ്റി'ന്റെ സെക്കന്റ് ടീസര്‍

ദുരൂഹതയുണര്‍ത്തി 'ദ പ്രീസ്റ്റി'ന്റെ സെക്കന്റ് ടീസര്‍
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന 'ദ പ്രീസ്റ്റി'ന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത്. ഒരു കുടുംബത്തില്‍ തന്നെ മൂന്ന് ആത്മഹത്യകളും അതിലെ ദുരൂഹതയും അന്വേഷിക്കാന്‍ എത്തുന്ന കുറ്റാന്വേഷകന്‍ ഫാദര്‍ ബെനഡിക്ട് ആയാണ് മമ്മൂട്ടി ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യര്‍, സാനിയ ഇയ്യപ്പന്‍, ബേബി മോണിക്ക തുടങ്ങി ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം ടീസറില്‍ എത്തുന്നുണ്ട്.

നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 4ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ തിയേറ്ററുകളെ പ്രതിസന്ധിയിലാക്കവെ മലയാള സിനിമകളുടെ റിലീസ് നീട്ടി വച്ചിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

നിഖില വിമല്‍, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Other News in this category4malayalees Recommends