ഇന്ത്യന്‍ വംശജയായ അറോറ അകാന്‍ക്ഷ അടുത്ത യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു ; ഒരു രാജ്യവും സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചിട്ടില്ലെങ്കിലും ഇതൊരു മുന്നറിയിപ്പാണ് !

ഇന്ത്യന്‍ വംശജയായ അറോറ അകാന്‍ക്ഷ അടുത്ത യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു ; ഒരു രാജ്യവും സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചിട്ടില്ലെങ്കിലും ഇതൊരു മുന്നറിയിപ്പാണ് !
ഇന്ത്യന്‍ വംശജയായ അറോറ അകാന്‍ക്ഷ അടുത്ത യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഒരു അക്കൗണ്ടിംഗ് സ്ഥാപനത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഓഡിറ്ററായി ഏകദേശം നാല് വര്‍ഷം മാത്രമേ അറോറ അകാന്‍ക്ഷ എന്ന 34കാരി ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ. നിലവിലെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ (71) പകുതിയില്‍ താഴെ പ്രായം മാത്രമേ അകാന്‍ക്ഷയ്ക്കുള്ളൂ എന്നതും ശ്രദ്ധേയമാണ്.

തന്റെ കുടുംബപേരായ അറോറ എന്ന് വിളിക്കാനാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്. ഇന്ത്യന്‍ സ്വദേശിയും കനേഡിയന്‍ പൗരത്വവുമുള്ള അറോറ 202227 കാലാവധിയിലേക്കുള്ള സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്കുള്ള അപേക്ഷ ഇക്കഴിഞ്ഞ ഫെബ്രുവരി 17 നാണ് സമര്‍പ്പിച്ചത്. എന്നാല്‍ ഒരു രാജ്യവും ഇതുവരെ അറോറയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചിട്ടില്ല. പക്ഷെ അറോറയുടെ ധൈര്യം 193 അംഗ സംഘടനയില്‍ പുതിയ ചരിത്രമാണ് കുറിച്ചിരിക്കുന്നത്. ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഗുട്ടെറസ് രണ്ടാം തവണയും വിജയിക്കുമെന്നാണ് നിലവിലെ പ്രതീക്ഷ.

യൂട്യൂബിലെ അറോറയുടെ ഒരു കാമ്പെയ്ന്‍ വീഡിയോ പ്രകാരം, യുഎന്നിന്റെ മൊത്തം വാര്‍ഷിക വരുമാനമായ ഏകദേശം 56 ബില്യണ്‍ ഡോളറില്‍ നിന്ന് ഓരോ ഡോളറിലെയും ഏകദേശം 29 സെന്റ് മാത്രമാണ് യഥാര്‍ത്ഥ അവകാശികള്‍ക്ക് എത്തുന്നതെന്ന് അറോറ വ്യക്തമാക്കിയിരുന്നു. കോണ്‍ഫറന്‍സുകള്‍ നടത്താനും റിപ്പോര്‍ട്ടുകള്‍ എഴുതാനുമാണ് ഐക്യരാഷ്ട്ര സഭ വിഭവങ്ങള്‍ മുഴുവനും ചെലവഴിക്കുന്നതെന്നും യുഎന്‍ വികസന പദ്ധതിയുടെ ഓഡിറ്റ് കോര്‍ഡിനേറ്ററായ അറോറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഐക്യരാഷ്ട്രസഭ ഒരു സ്വകാര്യ കമ്പനിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ പരാജയപ്പെടുമായിരുന്നുവെന്നും അറോറ ആരോപിച്ചിരുന്നു.

അറോറ ആരെയും ഭയമില്ലാത്തവളാണ് എന്നാണ് 2019 ല്‍ അറോറയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിലെ സഹപ്രവര്‍ത്തകയായ പോളിന്‍ പമേല പ്രാറ്റ് പറയുന്നത്. സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് അപേക്ഷിക്കാനുള്ള അറോറയുടെ പദ്ധതികളെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആദ്യം ആശ്ചര്യം തോന്നിയെന്നും എന്നാല്‍ പിന്നീട് എന്തുകൊണ്ട് മത്സരിച്ചുകൂടാ എന്ന് തോന്നിയെന്നും പ്രാറ്റ് പറഞ്ഞു.

അസന്തുഷ്ടി പ്രകടിപ്പിക്കാനുള്ള ധീരമായ മാര്‍ഗമാണിതെന്ന് 1997 മുതല്‍ 2006 വരെ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നന്റെ മുഖ്യ പ്രസംഗകനായിരുന്ന മുന്‍ യുഎന്‍ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് മോര്‍ട്ടിമര്‍ പറഞ്ഞു. തന്റെ പ്രചാരണത്തിനായി ജോലിയില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ് അറോറ ഇപ്പോള്‍

Other News in this category4malayalees Recommends