ഗാന്ധി ഘാതകനായ ഗോഡ്‌സെയ്ക്ക് അമ്പലം നിര്‍മ്മിച്ച ഹിന്ദുമഹാസഭാ നേതാവിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കി സ്വീകരിച്ചു ; അതും മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ ; മധ്യപ്രദേശ് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

ഗാന്ധി ഘാതകനായ ഗോഡ്‌സെയ്ക്ക് അമ്പലം നിര്‍മ്മിച്ച ഹിന്ദുമഹാസഭാ നേതാവിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കി സ്വീകരിച്ചു ; അതും മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ ; മധ്യപ്രദേശ് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
ഗാന്ധി ഘാതകനായ ഗോഡ്‌സെയ്ക്ക് അമ്പലം നിര്‍മ്മിച്ച ഹിന്ദുമഹാസഭാ നേതാവിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കി സ്വീകരിച്ചതിനെ ചോദ്യം ചെയ്ത് പാര്‍ട്ടിയിലെ മറുവിഭാഗം. വിഷയത്തില്‍ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പരസ്യമായ പൊട്ടിത്തെറി നടക്കുകയാണ്. ഹിന്ദുമഹാസഭാ നേതാവും ഗ്വാളിയോര്‍ കോര്‍പ്പറേഷനില്‍ കൗണ്‍സിലറായിരുന്ന ബാബുലാല്‍ ചൗരസ്യയെയാണ് മുന്‍മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസിലേക്ക് ആനയിച്ചത്.

ഗോഡ്‌സെ ആരാധകനെ കോണ്‍ഗ്രസിലെടുത്തതു തെറ്റാണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് മനക് അഗര്‍വാള്‍ തുറന്നടിച്ചു. 'ബാപ്പു, ഞങ്ങള്‍ ലജ്ജിക്കുന്നു. മഹാത്മാഗാന്ധി നീണാള്‍ വാഴട്ടെ' എന്ന് ട്വിറ്ററില്‍ കുറിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അരുണ്‍ യാദവും പ്രതിഷേധം പ്രകടിപ്പിച്ചു. രാജ്യത്ത് രണ്ടുതരം പ്രത്യയശാസ്ത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഒന്ന് ഗാന്ധിയുടേതും മറ്റൊന്ന് ഗോഡ്‌സെയുടേതും. ഗാന്ധിഘാതകനുക്ഷേത്രം നിര്‍മ്മിക്കുകയും ആരാധിക്കുകയും ചെയ്തയാളെ പിന്നീട് ഗാന്ധിയന്‍ തത്ത്വശാസ്ത്രത്തോട് സമാനപ്പെടുത്തുന്നതു ശരിയല്ലെന്നും വ്യക്തമാക്കി അരുണ്‍ യാദവ് വീഡിയോ സന്ദേശവും പുറത്തുവിട്ടു. മുന്‍മന്ത്രി സുഭാഷ് കുമാര്‍ സൊജാത്തിയ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ പിന്തുണച്ചു.

ഹിന്ദുമഹാസഭ പ്രവര്‍ത്തകനായ ചൗരസ്യ 2015ല്‍ ഗ്വാളിയോറില്‍ സ്വതന്ത്രസ്ഥാനാര്‍ഥത്ഥിയായി മത്സരിച്ചയാളാണ്. 2017ല്‍ ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷവും ഗോഡ്‌സെ അനുകൂല പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. എന്നിട്ടും ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ എടുത്തതാണ് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

ഹിന്ദുമഹാസഭാ നേതാക്കള്‍ ഗോഡ്‌സെയെക്കുറിച്ചുള്ള ചില വ്യാജപുസ്തകങ്ങള്‍ നല്‍കി തന്നെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ബാബുലാല്‍ ചൗരസ്യയുടെ വാദം. കോണ്‍ഗ്രസ് റാലിയില്‍ ആളെക്കൂട്ടാന്‍ പണവും മറ്റു സഹായവും നല്‍കിയതിന്റെ പേരില്‍ ചൗരസ്യയെ പുറത്താക്കുകയായിരുന്നെന്ന് ഹിന്ദുമഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജയ്‌വീര്‍ ഭരദ്വാജും പ്രതികരിച്ചു. നേരത്തേ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ചൗരസ്യ ഇപ്പോള്‍ മടങ്ങി വന്നതാണെന്നാണ് ഗ്വാളിയോര്‍ കോണ്‍ഗ്രസ് എംഎല്‍എ പ്രവീണ്‍ പഥക്ക് വിശദീകരിച്ചത്.

Other News in this category4malayalees Recommends