പി സി ജാര്‍ജിന് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട് , ഒരു പരിഭവവും ഇല്ല ; ജനപക്ഷ പാര്‍ട്ടിയുടെ യുഡിഎഫ് പ്രവേശനം തടഞ്ഞത് ഞാനാണെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചത് ; ഉമ്മന്‍ചാണ്ടി

പി സി ജാര്‍ജിന് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട് , ഒരു പരിഭവവും ഇല്ല ; ജനപക്ഷ പാര്‍ട്ടിയുടെ യുഡിഎഫ് പ്രവേശനം തടഞ്ഞത് ഞാനാണെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചത് ; ഉമ്മന്‍ചാണ്ടി
പി.സി ജോര്‍ജിന്റെയും അദ്ദേഹത്തിന്റെ ജനപക്ഷ പാര്‍ട്ടിയുടെയും യു.ഡി.എഫിലേക്കുള്ള പ്രവേശനം നിഷേധിച്ചത് താനാണെന്ന് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഉമ്മന്‍ ചാണ്ടി.

പി.സി.ജോര്‍ജിന് തന്റടുത്ത് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം പറയുന്നതിന് ഒരു പരിഭവവും ഇല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സീറ്റ് ചര്‍ച്ച ഉടന്‍ പൂര്‍ത്തിയാക്കും. ജോസഫ് വിഭാഗവുമായി തര്‍ക്കത്തില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തനിക്ക് മുന്നണി പ്രവേശനം നിഷേധിച്ചതില്‍ കഴിഞ്ഞ ദിവസം പി.സി.ജോര്‍ജ് ഉമ്മന്‍ചാണ്ടിക്കെതിരേയും മുസ്ലിം ലീഗിനെതിരേയും കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു.

കരുണാകരനെ ചാരക്കേസില്‍ കുടുക്കിയ ഉമ്മന്‍ചാണ്ടിക്ക് മൂര്‍ഖന്റെ സ്വഭാവമാണ്. വൈരാഗ്യം മനസ്സില്‍വെച്ച് പെരുമാറുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Other News in this category4malayalees Recommends