കേരളത്തിലും തമിഴ്‌നാട്ടിലുമുള്ളവരില്‍ ഭൂരിഭാഗം രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു ; സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം രാഹുല്‍ ഏറെ മുന്നില്‍

കേരളത്തിലും തമിഴ്‌നാട്ടിലുമുള്ളവരില്‍ ഭൂരിഭാഗം രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു ; സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം രാഹുല്‍ ഏറെ മുന്നില്‍
നരേന്ദ്രമോദിയെയും രാഹുല്‍ ഗാന്ധിയെയും മുന്നില്‍ നിര്‍ത്തി പ്രധാനമന്ത്രിയെ നേരിട്ട് തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കിയാല്‍ കേരളവും തമിഴ്‌നാടും തെരഞ്ഞെടുക്കുക രാഹുല്‍ ഗാന്ധിയെയെന്ന് സര്‍വ്വേ ഫലം. ഐഎഎന്‍എസ് സീവോട്ടര്‍ സര്‍വ്വേയിലാണ് ഈ ഫലം.

ഇന്ത്യയുടെ പ്രധാനമന്ത്രിയെ നേരിട്ട് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ ഒരവസരം ലഭിച്ചാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കുക രാഹുല്‍ ഗാന്ധിയെയോ നരേന്ദ്രമോദിയെയോ എന്നായിരുന്നു സര്‍വ്വേയിലെ ചോദ്യം. കേരളത്തില്‍ 57.92 ശതമാനം പേരും തമിഴ്‌നാട്ടില്‍ 43.46 ശതമാനം പേര്‍ പറഞ്ഞത് രാഹുല്‍ ഗാന്ധിയുടെ പേരാണ്.

മോദിയുടെ പേര് പറഞ്ഞത് കേരളത്തില്‍ 36.19 ശതമാനം പേരാണ്. തമിഴ്‌നാട്ടില്‍ 28.16 ശതമാനം പേരാണ് മോദിയുടെ പേര് പറഞ്ഞത്.

മോദിയും രാഹുലും തമ്മിലുള്ള വ്യത്യാസം കേരളത്തില്‍ 21.73 ശതമാനമാണ്. തമിഴ്‌നാട്ടില്‍ 15.3 ശതമാനമാണ്.

Other News in this category4malayalees Recommends