ചെറിയാന്‍ വര്‍ഗീസ് (78) നിര്യാതനായി

ചെറിയാന്‍ വര്‍ഗീസ് (78) നിര്യാതനായി
ന്യൂയോര്‍ക്ക്: റാന്നി കല്ലുമണ്ണില്‍ വാലിപ്ലാക്കല്‍ പരേതരായ സി.വി. ചെറിയാന്‍ മറിയാമ്മ ദമ്പതികളുടെ മകന്‍ ചെറിയാന്‍ വര്‍ഗീസ് (78) നിര്യാതനായി.

സിവില്‍ എഞ്ചിനീയറിംഗില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂഡല്‍ഹിയിലും ബോംബെയിലും ജോലി ചെയ്തു. 1975 ല്‍ തിരുവല്ല തോട്ടുങ്കല്‍ വീട്ടില്‍ ഓമന എബ്രഹാമിനെ വിവാഹം കഴിച്ചു. ഇരുവരും 1976 ല്‍ അമേരിക്കയിലേക്ക് കുടിയേറി. 20 വര്‍ഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം ന്യൂയോര്‍ക്കിലെ കോളര്‍ഗോള്‍ഡ് വാട്ടര്‍ ഹോസ്പിറ്റലില്‍ നിന്ന് വിരമിച്ചു.

ഭാര്യ: ഓമന. മക്കള്‍: ജസ്റ്റിന്‍, ജെയ്ന്‍. മരുമക്കള്‍: സെബി, ജെയ്‌സണ്‍.


കൊച്ചുമക്കള്‍: ടോമി, സറീന, ഇശയ്യ, നവീന്‍, ക്രിസ്ത്യന്‍.


വത്സമ്മ ജേക്കബ് (ന്യൂയോര്‍ക്ക്), ഡാലമ്മ ഫിലിപ്പ് (റാന്നി) എന്നിവര്‍ സഹോദരങ്ങളാണ്.


പൊതുദര്‍ശനം: മാര്‍ച്ച് 2 ചൊവ്വാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 8 വരെ (പാര്‍ക്ക് ഫ്യൂണറല്‍ ഹോം, 2175 ജെറിക്കോ ടേണ്‍പൈക്ക്, ന്യൂ ഹൈഡ് പാര്‍ക്ക്, ന്യൂയോര്‍ക്ക് 11040).


ശ്രദ്ധിക്കുക: പൊതുദര്‍ശന സമയം മാസ്‌കുകള്‍ ആവശ്യമാണ്. നിങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യാം. കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കണം. കോവിഡ്19 നിബന്ധനകള്‍ പാലിക്കേണ്ടതുള്ളതുകൊണ്ട് കുടുംബാംഗങ്ങള്‍ക്ക് മാത്രമേ ഫ്യൂണറല്‍ ഹോം ചാപ്പലില്‍ തുടരാന്‍ അനുവാദമുള്ളൂ.


സംസ്‌കാര ശുശ്രൂഷ: മാര്‍ച്ച് 3 ബുധനാഴ്ച രാവിലെ 9 മണിക്ക് (സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 858 റൂസ്‌വെല്‍റ്റ് സ്ട്രീറ്റ്, ഫ്രാങ്ക്‌ലിന്‍ സ്‌ക്വയര്‍, ന്യൂയോര്‍ക്ക് 11010). തുടര്‍ന്ന് 11:00 മണിക്ക് സെന്റ് ചാള്‍സ് സെമിത്തേരിയില്‍ (2015 വെല്‍വുഡ് അവന്യൂ, ഫാര്‍മിംഗ്‌ഡേല്‍, ന്യൂയോര്‍ക്ക് 11735) സംസ്‌ക്കാരം.


ശ്രദ്ധിക്കുക: പള്ളിയിലെ ശവസംസ്‌കാര ശുശ്രൂഷകള്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. സെമിത്തേരിയില്‍ എല്ലാവര്‍ക്കും പ്രവേശിക്കാം.


ശവസംസ്‌ക്കാര ചടങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്യും.


റിപ്പോര്‍ട്ട്: സജി എബ്രഹാം

Other News in this category



4malayalees Recommends