നീണ്ട ഇടവേളക്കു ശേഷം യു.എ.ഇയില്‍ ഇന്ധനവിലയില്‍ വര്‍ധന

നീണ്ട ഇടവേളക്കു ശേഷം യു.എ.ഇയില്‍ ഇന്ധനവിലയില്‍ വര്‍ധന
നീണ്ട ഇടവേളക്കു ശേഷം യു.എ.ഇയില്‍ ഇന്ധനവിലയില്‍ വര്‍ധന. ഈ മാസം പെട്രോളിനും ഡീസലിനും വില ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്ന സാഹചര്യത്തിലാണ് യു.എ.ഇയിലും വില കൂടുന്നത്.

പെട്രോള്‍ ലീറ്ററിന് 21 ഫില്‍സും ഡീസല്‍ ലീറ്ററിന് 14 ഫില്‍സുമാണ് വര്‍ധന. നാളെ മുതല്‍ മാര്‍ച്ച് അവസാനം വരെ പുതിയ നിരക്ക് പ്രാബല്യത്തില്‍ ഉണ്ടാകും. പെട്രോള്‍ സൂപ്പര്‍ 98 ലിറ്ററിന് 2.12 ആയിരിക്കും പുതുക്കിയ നിരക്ക്. നിലവില്‍ ഒരു ദിര്‍ഹം 91 ഫില്‍സാണ് വില. സ്‌പെഷ്യല്‍ 95 ലീറ്ററിന് 2.01 ആയും വില ഉയരും. ഒരു ദിര്‍ഹം 80 ഫില്‍സാണ് ഫെബ്രുവരി മാസം ഈടാക്കിയിരുന്നത്. ഡീസലിന് ലീറ്ററിന് 2.15 ദിര്‍ഹമാണ് ഇനി നല്‍കേണ്ടത്. നിലവില്‍ രണ്ടു ദിര്‍ഹം ഒരു ഫില്‍സാണ് നിരക്ക്.

പിന്നിട്ട കുറെ മാസങ്ങളായി യു.എ.ഇയില്‍ ഇന്ധന നിരക്കില്‍ വര്‍ധന ഏര്‍പ്പെടുത്തിയിരുന്നില്ല.

Other News in this category



4malayalees Recommends