തിരുവനന്തപുരത്തെ ആ സിപിഎം വനിതാ സ്ഥാനാര്‍ഥി ആര്? കെ കെ ശൈലജയെന്ന് സൂചന

തിരുവനന്തപുരത്തെ ആ സിപിഎം വനിതാ സ്ഥാനാര്‍ഥി ആര്? കെ കെ ശൈലജയെന്ന് സൂചന
തിരുവനന്തപുരത്ത് സിപിഎമ്മിന്റെ വനിതാ സ്ഥാനാര്‍ഥിയായി മന്ത്രി കെ.കെ. ശൈലജയുടെ പേരാണിപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്നു തിരുവനന്തപുരം മണ്ഡലം സിപിഎം ഏറ്റെടുത്താല്‍ അവിടെ മന്ത്രി ശൈലജയെ നിര്‍ത്താന്‍ ഇടയുണ്ടെന്നാണ് ഒരു പ്രചാരണം. തലസ്ഥാന ജില്ലയില്‍ ഒരു വനിതാ സ്ഥാനാര്‍ഥി വേണം എന്നു സിപിഎം തീരുമാനിച്ചിട്ടുണ്ട്.

ജനാധിപത്യ കേരള കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ച പൂര്‍ത്തിയായി സീറ്റ് സിപിഎം ഏറ്റെടുത്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ. ശൈലജയുടെ സിറ്റിങ് സീറ്റായ കൂത്തുപറമ്പ് ലോക് താന്ത്രിക് ജനതാദള്‍ ചോദിച്ച സാഹചര്യത്തില്‍ മന്ത്രിയെ ആ മണ്ഡലത്തില്‍ നിന്നു മാറ്റാനും ഇടയുണ്ട്. മുന്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനെതിരെ നിലവിലെ ആരോഗ്യമന്ത്രിയെ നിര്‍ത്തുക എന്നതാണ് ആശയം.

മന്ത്രി തിരുവനന്തപുരത്തു മത്സരിച്ചാല്‍ അത് ഈ മേഖലയില്‍ എല്‍ഡിഎഫിന് അനുകൂല ഘടകമായി മാറുമെന്നു വിശ്വസിക്കുന്നവരുമുണ്ട്. അതേസമയം

സിപിഎം സംസ്ഥാനകമ്മിറ്റി അംഗമായ ടി.എന്‍.സീമയും തിരുവനന്തപുരം മണ്ഡലത്തില്‍ പരിഗണിക്കാന്‍ ഇടയുള്ള സ്ഥാനാര്‍ഥിയാണ്.


Other News in this category4malayalees Recommends