കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല കലാകാരന്‍മാരുടെ ഉറവിടം , സര്‍വ്വേ നടത്തൂ , കലാകാരന്മാര്‍ കൂടുതല്‍ കോണ്‍ഗ്രസില്‍: ധര്‍മ്മജന്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല കലാകാരന്‍മാരുടെ ഉറവിടം , സര്‍വ്വേ നടത്തൂ ,  കലാകാരന്മാര്‍ കൂടുതല്‍ കോണ്‍ഗ്രസില്‍: ധര്‍മ്മജന്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്‍മാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നത് തെറ്റെന്ന് നടന്‍ ധര്‍മ്മജന്‍.

ഒരു സര്‍വ്വെ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്‍മാരുള്ളത് കോണ്‍ഗ്രസിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പേര് താന്‍ എടുത്തു പറയില്ലെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു .

താന്‍ സിനിമയിലും മിമിക്രിയിലും മാത്രമേ ചിരിക്കാറുള്ളുവെന്നും രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും നടന്‍ പ്രതികരിച്ചു.

മരിക്കുന്നത് വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമായിരിക്കുമെന്നും അതില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends