മലപ്പുറം സ്വദേശിയായ യുവ ഡോക്ടര്‍ പ്ലീമൗത്തില്‍ കടലില്‍ നീന്തുന്നതിനിടെ മുങ്ങി മരിച്ചു ; യുകെയില്‍ എത്തിയിട്ട് ആറു മാസം മാത്രം ; വിശ്വസിക്കാനാകാതെ സുഹൃത്തുക്കള്‍

മലപ്പുറം സ്വദേശിയായ യുവ ഡോക്ടര്‍ പ്ലീമൗത്തില്‍ കടലില്‍ നീന്തുന്നതിനിടെ മുങ്ങി മരിച്ചു ; യുകെയില്‍ എത്തിയിട്ട് ആറു മാസം മാത്രം ; വിശ്വസിക്കാനാകാതെ സുഹൃത്തുക്കള്‍
അപ്രതീക്ഷിതമായ ഒരു വിടവാങ്ങല്‍ കൂടി. പ്ലീമൗത്തില്‍ കടല്‍ തീരത്ത് കുടുംബവുമായി എത്തി കടലില്‍ കുളിക്കവേ ചുഴിയില്‍ അകപ്പെട്ട് യുവ ഡോക്ടര്‍ മരണമടഞ്ഞു. ഗള്‍ഫില്‍ നിന്നും ആറുമാസം മുമ്പ് മാത്രമാണ് യുകെയില്‍ എത്തിയത്. റേഡിയോളജിസ്റ്റായ ഡോ രാകേഷ് വല്ലിട്ടയിലാണ് അപ്രതീക്ഷിതമായി വിടപറഞ്ഞത്.

സംഭവം വൈകീട്ടോടെയാണ് പുറം ലോകം അറിഞ്ഞു തുടങ്ങിയത്. പ്ലീമൗത്തില്‍ കടല്‍ തീരത്തു നീന്തുന്നത് അത്ര സുരക്ഷിതമല്ല. ചുഴിയുള്ളതിനാല്‍ അപകട സാധ്യതയേറെയായിരുന്നു. യുവാവ് കടലില്‍ ഇറങ്ങിയതും കാണാതെ വന്നപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ബഹളം വയ്ക്കുകയായിരുന്നു. കോസ്റ്റ്ഗാര്‍ഡ് നടത്തിയ തിരച്ചിലിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടന്‍ പ്ലീമൗത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പൊലീസ് വിശദാംശങ്ങള്‍ കണ്ടെത്തി നാട്ടില്‍ വിവരം അറിയിച്ചു.

നാട്ടില്‍ നിന്നും ബ്രിസ്‌റ്റോളിലുള്ള മലയാളി കുടുംബത്തിന്റെ സഹായം തേടിയതോടെയാണ് വിവരം പ്രദേശത്തുള്ളവരും അറിയുന്നത്.

ദുബായിലെ പ്രശസ്തമായ റാഷിദ് ഹോസ്പിറ്റലില്‍ ഉള്‍പ്പെടെ ഡോ രാകേഷ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യുകെയില്‍ പ്ലീമൗത്തില്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് രാകേഷ് ജോലി ചെയ്തിരുന്നത്. ഹോമിയോപ്പതിയില്‍ ബിരുദം നേടി പിന്നീട് റേഡിയോളജിസ്റ്റ് ആകുകയായിരുന്നു.

മലപ്പുറം തിരൂര്‍ സ്വദേശിയാണ്. ഭാര്യ ഷാരോണ്‍ രാകേഷും ഹോമിയോപ്പതി ഡോക്ടറാണ്.

അടുത്ത സുഹൃത്തുക്കള്‍ രാകേഷിന്റെ വിയോഗത്തില്‍ ഞെട്ടലിലാണ്.

Other News in this category4malayalees Recommends