LDF ന്റെ തുടര്‍ ഭരണ പ്രതീക്ഷയ്ക്കു ബലമേകാന്‍ സമീക്ഷ യൂകെയും ഒരുങ്ങുന്നു

LDF ന്റെ തുടര്‍ ഭരണ പ്രതീക്ഷയ്ക്കു ബലമേകാന്‍ സമീക്ഷ യൂകെയും ഒരുങ്ങുന്നു
കേരളത്തില്‍ നിയമസഭാ തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. മലയാളിയുടെ മനസ്സിനെ തൊട്ടറിഞ്ഞ, മഹാമാരിയുടെയും മഹാപ്രളയത്തിന്റെയും കാലത്തു മലയാളിയെ നെഞ്ചോടു ചേര്‍ത്ത, കേരളത്തില്‍ മുമ്പെങ്ങും കാണാത്ത രീതിയില്‍ ഉള്ള വികസന പെരുമഴ പെയ്യിച്ച സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണം ഭാവികേരളത്തിന്റെ ആവശ്യമാണ് .


ഭക്ഷ്യ കിറ്റായും, ക്ഷേമ പെന്‍ഷനായും, ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീടുകളായും ഓരോ സാധാരണക്കാരന്റെയും ജീവിതത്തിന്റെ ഭാഗം ആയിരിക്കുന്നു ഈ സര്‍ക്കാര്‍.


LDF സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പിക്കാന്‍ യുകെ യിലെ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ യും തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആവുകയാണ്


എന്ത് കൊണ്ട് സമീക്ഷ യുകെ കേരളത്തിലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു?എന്നതിന്റെ ഉത്തരമാണ് ഇനി പറയുന്നത്


പ്രവാസികള്‍ക്ക് ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാറടക്കമുള്ള മറ്റേത് സര്‍ക്കാറുകളേക്കാളും ഏറ്റവുമധികം സഹായങ്ങള്‍ നല്‍കുകയും അവരെ ഭരണ തലത്തിലടക്കം പങ്കാളികളാക്കുവാനായി ലോക കേരളസഭ എന്ന പ്രത്യേക പ്രവാസി പാര്‍ലമെന്റു സൃഷ്ടിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ രീതിയിലും ഇടപെടുകയും കോവിഡ് കാലത്ത് നാട്ടില്‍ തങ്ങേണ്ടി വന്നവര്‍ക്കും പ്രവാസ ജീവിതം നഷ്ടമായവര്‍ക്കുമെല്ലാം കഴിയുന്ന സാമ്പത്തിക സഹായങ്ങളടക്കം നല്‍കുകയും ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ വിവിധ പെന്‍ഷന്‍ 3000, 3500 എന്നീ നിരക്കില്‍ ഉയര്‍ത്തുകയും ചെയ്തു ഇന്ത്യയില്‍ ഒരു സര്‍ക്കാറും ചെയ്യാത്ത വിധം RTPCR Test കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യമാക്കി പ്രവാസികളെ ചേര്‍ത്തു പിടിച്ച LDF സര്‍ക്കാറിന്റെ തുടര്‍ച്ചക്കായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്നെയെന്തിനായാണ് നാം പ്രവര്‍ത്തിക്കേണ്ടത് ആയതു കൊണ്ടു തന്നെ എന്നും പ്രവാസിക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നാടിന്റെ വികസനവും നന്മയുമാഗ്രഹിക്കുന്ന ബ്രിട്ടനിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കലാസാംസ്‌കാരിക സംഘടനായായ സമീക്ഷ UK യും കേരളത്തില്‍ നടക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ LDF സര്‍ക്കാറിന്റെ തുടര്‍ച്ചക്കായി പ്രവര്‍ത്തിക്കുവാന്‍ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്

വരുന്ന ഒരു മാസക്കാലം സമീക്ഷ യുകെ യുടെ ഓരോ ബ്രാഞ്ചുകളും ഓരോ പ്രവര്‍ത്തകരും ഒറ്റകെട്ടായി ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് സമീക്ഷ യുകെ യുടെ ദേശിയ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി അഭ്യര്‍ത്ഥിച്ചു




വാര്‍ത്ത :

ഇബ്രാഹിം വാക്കുളങ്ങര

Other News in this category



4malayalees Recommends